ജോളിയുടെ കഥ സിനിമയാകുന്നു; അന്വേഷണ ഉദ്യോഗസ്ഥനായി മോഹന്‍ലാല്‍; ജോളിയുടെ കഥാപാത്രം ആരെന്നറിയാന്‍ സിനിമ പ്രേമികള്‍ കാത്തിരിപ്പില്‍

കോഴിക്കോട് : കേരളം ഇതുവരെ കേട്ടിട്ടില്ലാത്ത കൂടത്തായി കൊലപാതക പരമ്പരകള്‍ ഓരോന്നായി പുറത്തുവരുമ്പോള്‍ ഈ കഥ ഇനി വെള്ളിത്തിരയിലുമെത്തും. കൊലക്കേസ് അന്വേഷിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്റെ റോളില്‍ എത്തുക മോഹന്‍ലാല്‍ ആയിരിക്കും. കൂടത്തായി കേസ് സിനിമയാകുന്ന വിവരം നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍ ആണ് പുറത്ത് വിട്ടത്. വില്ലന്‍ കഥാപാത്രമായ ജോളിയായി ആരെത്തും എന്നതാണ് ഇപ്പോള്‍ സിനിമ പ്രേമികള്‍ കാത്തിരിക്കുന്നത്.

ഈ കേസ് പുറത്തുകൊണ്ടുവന്നതില്‍ പോലീസിന്റെ നീക്കം കേരളത്തിലും, കേരളത്തിന് പുറത്തും ചര്‍ച്ചയായി മാറിയിട്ടുമുണ്ട്. കേസിലെ യഥാര്‍ത്ഥ പതിയെ കണ്ടെത്തിയ കേരള പോലീസ് അംഗങ്ങള്‍ക്ക് ഇതിനോടകം തന്നെ വിവിധ കോണില്‍ നിന്നും അനുമോദനങ്ങള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. 17 വര്‍ഷത്തിന് ശേഷമാണ് പ്രതിയായ ജോളി പോലീസ് വലയിലായത്. കൊലപാതകങ്ങള്‍ പശ്ചാത്തലമാക്കി നിരവധി സിനിമകള്‍ മലയാളത്തില്‍ പുറത്തിറങ്ങിയിട്ടുണ്ട്. അക്കൂട്ടത്തില്‍ പലതും യഥാര്‍ത്ഥ സംഭവങ്ങളെ ആസ്പദമാക്കിയുളളവയും ആയിരുന്നു.

ആ നിരയിലേക്കാണ് കൂടത്തായി കൊലപാതക പരമ്പര ആസ്പദമാക്കിയുളള സിനിമയും വരുന്നത്. മോഹന്‍ലാല്‍ നായകനായി എത്തുന്ന ചിത്രം ഒരു കുറ്റാന്വേഷണ ത്രില്ലര്‍ ആയിരിക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. ഈ കേസിലെ പ്രതി ജോളി ആണെങ്കിലും ഇവര്‍ കുറ്റക്രിത്യങ്ങള്‍ നടത്തിയ വഴികള്‍, ഇവര്‍ അടച്ച പഴുതുകള്‍ എല്ലാം ഇനിയും പുറത്തുവരാനുണ്ട്. അന്വേഷണം പൂര്‍ത്തിയായതിന് ശേഷമായിരിക്കും സിനിമയ തുടങ്ങുക.

Share this news

Leave a Reply

%d bloggers like this: