ജോര്‍ജ് തോമസിന് മെല്‍ബണ്‍ മലയാളികളുടെ വിട

മെല്‍ബണ്‍: ഹൃദയാഘാതത്തെ തുടര്‍ന്ന് മെല്‍ബണിലെ സൗത്ത് ഈസ്റ്റില്‍ നിര്യാതനായ കൈനകരി തട്ടാന്തറ മുണ്ടേപ്പള്ളില്‍ ജോര്‍ജ് തോമസിന് (57) മെല്‍ബണിലെ മലയാളി സമൂഹത്തിന്റെ യാത്രാമൊഴി. ക്രാല്‍ബണ്‍ സെന്റ് അഗതാ കാതലിക് പള്ളിയില്‍ മൃതദേഹം പൊതുദര്‍ശനത്തിന് വച്ച് പ്രാര്‍ത്ഥനയും കുര്‍ബ്ബാനയും നടന്നു. തങ്ങളുടെ പ്രിയ സുഹത്തിനെ യാത്രയാക്കാനും ഒരു നോക്കു കാണുവാനുമായി ധാരാളം ആളുകള്‍ എത്തിയിരുന്നു. കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ജോര്‍ജ് മരിച്ചു്. 2008 ല്‍ ആണ് ജോര്‍ജും കുടുംബവും ന്യൂസിലാന്‍ഡില്‍ നിന്നും മെല്‍ബണില്‍ എത്തിയത്. അടുത്ത നാളിലാണ് ക്രാംന്‍ബണിനടുത്തുള്ള ക്ലയ്ഡില്‍ പുതിയ വീട് വച്ച് മാറിയത്. ഭാര്യലീലാമ്മ, മക്കള്‍, ആന്‍, അജ്മലി, ഡാനിയേല്‍ ‘ഔദ്യോഗിക നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം ചൊവ്വാഴ്ച വൈകിട്ട് 6.30 നാണ് പൊതുദര്‍ശനത്തിന് വച്ചത്.

ചടങ്ങുകള്‍ക്ക് സീറോ മലബാര്‍ മെല്‍ബണ്‍ രൂപതാ അദ്ധ്യക്ഷന്‍ ബിഷപ്പ്.മാര്‍. ബോസ്‌കോ പുത്തൂരിന്റെ നേത്രത്യത്തില്‍ നടന്നു. വികാരി ജനറാള്‍ മോണ്‍.റവ.ഫാ. ഫ്രാന്‍സിസ് കോലഞ്ചേരി, സൗത്ത് ഈസ്റ്റ് ഇടവക വികാരി റവ.ഫാ. എബ്രാഹം കുന്നത്തോളി, റവ.ഫാ. വിന്‍സന്റ് മ0ത്തിപ്പറമ്പില്‍, റവ.ഫാ. ജോസി കിഴക്കേത്തല, റവ.ഫാ. ആന്റണി റൊബെല്ലോ,റവ.ഫാ. ജേക്കബ് കാവുങ്കല്‍, റവ.ഫാ. സെബാസ്ത്യന്‍ മാപ്പിള പറമ്പില്‍, എന്നിവരുടെ നേതൃത്വത്തില്‍ പരേതന്റെ ബഹുമാനാര്‍ത്ഥം പാട്ടുകര്‍ബ്ബാനയും നടന്നു. സെന്റ്.അഗതാ കാത്തലിക് പള്ളി വികാരി റവ.ഫാ. ജോസഫ്, സെന്റ്. തോമസ് പള്ളി വികാരി റവ.ഫാ. ഡെന്നീസ് എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മൃതദേഹം വെള്ളിയാഴ്ച രണ്ടുമണിക്ക് ഇടവകയായ കൈനകരി സെന്റ് മേരീസ് പള്ളിയില്‍ നടക്കും.സഹോദരങ്ങള്‍: അന്നമ്മ ആയിരംവേലി (വിതുര), തൊമ്മച്ചല്‍ (ഖത്തര്‍), ലിസമ്മ കേളച്ചന്‍ പറമ്പില്‍ (ശ്രീകാര്യം), ഏലിയാസ് (സൗദി).
വാര്‍ത്ത: ജോസ് എം ജോര്‍ജ്ജ്

Share this news

Leave a Reply

%d bloggers like this: