ജോയ്‌സ് ജോര്‍ജ് കൈയേറ്റക്കാരനല്ല , പട്ടയം റദ്ദാക്കിയ നടപടി പുനഃപരിശോധിക്കും : റവന്യൂ മന്ത്രി

 

അഡ്വ. ജോയ്‌സ് ജോര്‍ജ് എം പിക്ക് ആശ്വാസിക്കാം. വട്ടവട പഞ്ചായത്തിലെ കൊട്ടാക്കമ്പൂര്‍ വില്ലേജില്‍ വ്യാജരേഖകളിലൂടെ എം പി ഭൂമി കയ്യേറിയിട്ടില്ലെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ . ഇതോടെ ജോയ്‌സ് ജോര്‍ജ് എംപി ഭൂമി തട്ടിയെടുത്തെന്ന ആരോപണത്തില്‍ നിലപാട് മാറ്റിയിരിക്കയാണ് സിപിഐ. കൊട്ടക്കമ്പൂര്‍ വില്ലേജില്‍ ജോയ്‌സ് ജോര്‍ജ് കൈവശം വെച്ചിരിക്കുന്ന ഭൂമിയുടെ പട്ടയം റദ്ദാക്കിയ ദേവികുളം സബ് കലക്റ്ററുടെ നടപടി പുനഃപരിശോധിക്കാമെന്നും മന്ത്രി പറഞ്ഞു.

കൊട്ടാക്കമ്പൂരില്‍ ജോയ്‌സ് ജോര്‍ജ് ഭൂമി കയ്യേറിയിട്ടില്ല. അദ്ദേഹം കയ്യേറ്റക്കാരനല്ല. പട്ടയം റദ്ദാക്കിയ ദേവികുളം സബ്കളക്ടറുടെ നടപടി പുനഃപരിശോധിക്കാമെന്നും റവന്യുമന്ത്രി ഇ.ചന്ദ്രശേഖരന്‍ പറഞ്ഞു. ഇതോടെ മന്ത്രി ജോയ്‌സ് ജോര്‍ജിന് ക്ലീന്‍ ചിറ്റ് നല്‍കിയിരിക്കയാണ്.

ജോയ്സ് ജോര്‍ജിന്റെത് കൈയ്യേറ്റ ഭൂമിയല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയനും നേരത്തെ പറഞ്ഞിരുന്നു. ഇടുക്കി കൊട്ടക്കാമ്പൂരില്‍ അഡ്വ. ജോയ്സ് ജോര്‍ജ് എം.പിയും കുടുംബാംഗങ്ങളും കൈവശംവച്ചിരുന്ന 28 ഏക്കര്‍ ഭൂമിയുടെ പട്ടയം റവന്യൂ വകുപ്പ് റദ്ദാക്കിയിരുന്നു.

കൊട്ടക്കമ്പൂരിലെ ഭൂമി അദ്ദേഹത്തിന്റെ പിതാവില്‍ നിന്ന് കിട്ടിയതാണെന്നും നിയമപരമായ നടപടികള്‍ മാത്രമാണ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചതെന്നും മന്ത്രി വ്യക്തമാക്കി. സര്‍ക്കാര്‍ നടപടികള്‍ക്കെതിരെ അപ്പീല്‍ പോകാനുള്ള അവകാശം എംപിക്കുണ്ടെന്നും ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു. ദേവികുളം സബ് കലക്ടറെടുത്ത നടപടി അദ്ദേഹത്തിന്റെ മുന്നിലുള്ള നിയമവശങ്ങള്‍ നോക്കിയാണെന്നും പക്ഷേ അത് അന്തിമമല്ലെന്നും മന്ത്രി വ്യക്തമാക്കി.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: