ജോബ്സ്ടൗണ്‍ പ്രതിഷേധത്തില്‍ മര്‍ഫിയെ കുടുക്കിയതിനെതിരെ പ്രതിഷേധം

ഡബ്ലിന്‍: ജോബ്സ് ടൗണ്‍ പ്രതിഷേധത്തിന്‍റെ പേരില്‍ ആന്‍റി ഓസ്ട്രിറ്റി അലൈന്‍സ് ടിഡി പോള്‍ മര്‍ഫിക്കും മറ്റ് മുത്തിനാല് പേര്‍ക്കുമെതിരെ കേസെടുത്തതില്‍ പ്രതിഷേധിച്ച് പ്രകടനങ്ങള്‍ നടക്കുന്നു.

ഡബ്ലിന്‍ ജില്ലാകോടതിയില്‍ ഇന്ന് വൈകീട്ട് ഇവരെ ഹാജരാക്കാനിരിക്കെയാണ് പ്രതിഷേധക്കാര്‍ രംഗത്തെത്തിയിരിക്കുന്നത്. രാഷ്ട്രീയ  പ്രേരിതമായി പ്രതിഷേധങ്ങളെ അടച്ചമര്‍ത്താന്‍ ശ്രമിക്കുന്നതിനെതിരെയാണ് പ്രതിഷേധം. ജോബ്സ്ടൗണില്‍ ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെയും അവരുടെ സഹായികളെയും ആണ് പ്രതിഷേധക്കാര്‍ നേരത്തെ തടഞ്ഞ് വെച്ചിരുന്നത്. ഈ സംഭവുമായി ബന്ധപ്പെട്ട് പ്രായപൂര്‍ത്തിയാകാത്തവര്‍ക്ക് നേരെയും കുറ്റം ചുമത്തിയിട്ടുണ്ട്.

മര്‍ഫിയെ കൂടാതെ 34 എഎഎ കൗണ്‍സിലര്‍ മിക്ക് മര്‍ഫിയെയും കെയ്റാന്‍ മോഹനെയും കേസില്‍ പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ നവംബറിലായിരുന്നു പ്രതിഷേധം. കോടതിയ്ക്ക് പുറത്താണ് പ്രതിഷേഘങ്ങള്‍ നടന്നിരിക്കുന്നത്. കഴിഞ്ഞ ആഴ്ച്ചയാണ് ഏഴ് പ്രായപൂര്‍ത്തിയാകാത്തവരെ കുട്ടികളുടെ കോടതിയില്‍ ഹാജരാക്കിയത്. നാശനഷ്ടംവരുത്തിയതിനും അക്രമം നടത്തിയതിനുമാണ് ഇവരെ പിടികൂടിയിരിക്കുന്നത്.പതിനാറ് വയസുള്ള ഒരാളെ ബര്‍ട്ടന് തടഞ്ഞ് വെച്ചതിനാണ് പിടിച്ചരിക്കുന്നത്.

നാല്‍പതോളം പേരാണ് അന്ന് പ്രതിഷേധത്തിന് ഉണ്ടായിരുന്നത്. ലേബര്‍ നേതാവിന്‍റെ കാറിന്‍റെ ചുറ്റം കുത്തിയിരിപ്പ് സമരം നടത്തുകയായിരുന്നു.

എസ്

Share this news

Leave a Reply

%d bloggers like this: