ജെയ്ഷെ മുഹമ്മദ് അഫ്ഗാനിസ്ഥാനിലേക് ചുവടുമാറ്റം നടത്തുന്നു: പ്രധാന ലക്ഷ്യം ഇന്ത്യന്‍ ദൗത്യങ്ങളും സ്ഥാപനങ്ങളുമെന്ന് രഹസ്യാന്വേഷണ റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി : ഭീകര സംഘടന ജെയ്ഷെ മുഹമ്മദ് ഇന്ത്യയെ ലക്ഷ്യം വെച്ച് അഫ്ഗാനിസ്ഥാനില്‍ പരിശീലന ക്യാമ്പുകള്‍ ആരംഭിച്ചതായി രഹസ്യാന്വേഷണ ഏജന്‍സികള്‍. ബാലക്കോട്ട് വ്യോമാക്രമണത്തില്‍ തിരിച്ചടി നേരിട്ട ജയ്ഷെ-ഇ-മുഹമ്മദ് അഫ്ഗാനിസ്ഥാനിലെ ഇന്ത്യന്‍ സ്ഥാപനങ്ങളെ ലക്ഷ്യം വെയ്ക്കുന്നതായും സൂചനയുണ്ട്. മുന്നറിയിപ്പിനെ തുടര്‍ന്ന് ഇവിടെ ഇന്ത്യന്‍ എംബസികളില്‍ പ്രത്യേക സുരക്ഷയും ഏര്‍പെടുത്തിയിട്ടുണ്ട്.

യു.എന്നിന്റെ ശക്തമായ ഇടപെടലിനെ തുടര്‍ന്ന് ജയിഷയുടെ പ്രവര്‍ത്തങ്ങള്‍ തടയാന്‍ പാകിസ്ഥാന്‍ നിര്‍ബന്ധിതമായ സാഹചര്യത്തില്‍ പരിശീലനം അഫ്ഗാനിലേക്ക് മാറ്റിയതായും റിപ്പോര്‍ട്ടുകളുണ്ട്. അഫ്ഗാനിസ്ഥാനില്‍ ഇന്ത്യ നടത്തിവരുന്ന വികസന പ്രവര്‍ത്തങ്ങള്‍ക്ക് തടയിടാനും ഈ ഭീകര സംഘടന ശ്രമം നടത്തി വരുന്നതായും രഹസ്യാനേഷണ വിഭാഗത്തിന് തെളിവുകള്‍ ലഭിച്ചെന്നാണ് സൂചന.

Share this news

Leave a Reply

%d bloggers like this: