ജൂലിയന്‍ അസാഞ്ചെ ഏത് നിമിഷവും മരണപ്പെട്ടേക്കാമെന്ന് പിതാവിന്റെ മുന്നറിയിപ്പ്

വാഷിംഗ്ടണ്‍: വിക്കി ലീക്‌സ് സ്ഥാപകന്‍ ജൂലിയന്‍ അസാഞ്ചെ ജയിലില്‍ വെച്ച് മരിച്ചേക്കുമെന്ന് പിതാവ് ജോണ്‍ ഷിപ്റ്റണ്‍. ബ്രിട്ടനിലെ ജയിലില്‍ കഴിയുന്ന മകന്‍ അവിടെവെച്ച് മരിച്ചേക്കുമെന്ന് ആശങ്ക തനിക്കുള്ളതായി വെളിപ്പെടുത്തുകയായിരുന്നു ജോണ്‍.

യുകെ സര്‍ക്കാരിന് മാത്രമാണ് ഇക്കാര്യത്തില്‍ എന്തെങ്കിലും നടപടി സ്വീകരിക്കാന്‍ കഴിയുകയെന്നും ജോണ്‍ ഷിപ്റ്റണ്‍ വ്യക്തമാക്കി.ജയിലെത്തി അസാഞ്ചെയെ സന്ദര്‍ശിച്ച ശേഷമാണ് പിതാവ് ഇക്കാര്യം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത്. 48കാരനായ അസാഞ്ചയുടെ ആരോഗ്യം വളരെ മോശമാണെന്നും വിദഗ്ധ ചികില്‍സ അടിയന്തരമായി നല്‍കണമെന്നും ദിവസങ്ങള്‍ക്ക് മുമ്പ് യുഎന്‍ വക്താവും വ്യക്തമാക്കിയിരുന്നു.

2010ല്‍ പ്രതിരോധ രഹസ്യങ്ങള്‍ പുറത്തുവിട്ടതോടെയാണ് ഓസ്‌ട്രേലിയന്‍ കമ്പ്യൂട്ടര്‍ പ്രൊഗ്രാമറായ അസാഞ്ചെ അമേരിക്കയുടെ കണ്ണിലെ കരടായത്. സൈനിക നയതന്ത്ര ഫയലുകളിലെ വിവരങ്ങളാണ് അദ്ദേഹം പുറത്ത് വിട്ടത്. യുഎസ് അന്വേഷണം ആരംഭിച്ചതോടെ വിവിധ രാജ്യങ്ങളിലായി കഴിഞ്ഞ അസാഞ്ചെ ഇക്വഡോറിന്റെ ലണ്ടനിലെ എംബസിയില്‍ അഭയം തേടിയിരുന്നു. ഇവിടെ നിന്നും ബ്രീട്ട്ഷ് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ലൈംഗികാരോപണക്കേസിലും പ്രതിയാണ് അസാഞ്ചെ.

Share this news

Leave a Reply

%d bloggers like this: