ജീസസ് യൂത്ത് നൈറ്റ് വിജില്‍ വെള്ളിയാഴ്ച ലൂക്കന്‍ പള്ളിയില്‍

ഡബ്ലിന്‍:ഏപ്രില്‍ 27 വെള്ളിയാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി ദേവാലയത്തില്‍ നടക്കുന്ന ജീസസ് യൂത്ത് നൈറ്റ് വിജിലിന് ഡബ്ലിന്‍ സീറോ മലബാര്‍ ചാപ്ലിന്‍ ക്ലമന്റ് പടത്തിപ്പറമ്പില്‍ നേതൃത്വം നല്‍കും. കുറഞ്ഞ സമയത്തിനുള്ളില്‍ കുട്ടികള്‍ക്കും യൂത്തിനുമായുള്ള ധ്യാനം നയിച്ച് അനുഗ്രഹീതനായ ഫാ.ക്ലമന്റ് ഇരിങ്ങാലക്കുട രൂപതയുടെ മുന്‍ ചാന്‍സിലാറും ഓറിയന്റല്‍ കാനന്‍ നിയമത്തില്‍ ഡോക്ടറേറ്റ് ബിരുദധാരിയുമാണ്.

വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ ഭക്തി നിര്‍ഭരമായ ജപമാല, വചനശുശ്രൂഷ, വി.കുര്‍ബാന, സ്തുതിപ്പുകള്‍, ആരാധന, ഗാനശുശ്രൂഷ തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. ഡബ്ലിന്റെ പലഭാഗങ്ങളില്‍ നിന്നുമായി കാര്‍പൂളിങ്ങ് സൗകര്യം ലഭ്യമാണ്.

എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765(ബിനു) ,0872189465(ബിനോയ്), 0874161317(ഷെറിന്‍) എന്നീ നമ്പറുകളില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: