ജീസസ് യൂത്ത് നൈറ്റ് വിജില്‍ വെള്ളിയാഴ്ച ലൂക്കന്‍ പള്ളിയില്‍

ഡബ്ലിന്‍:മാര്‍ച്ച് മാസത്തെ ജീസസ് യൂത്ത് നൈറ്റ് വിജിലിന് ധ്യാനഗുരുവും,വചന പ്രഘോഷകനുമായ ഡോമനിക്കന്‍ സന്യാസസഭാംഗമായ ഫാ.ജോര്‍ജ് കുമ്പിളുമൂട്ടില്‍,ഫാ.ടോമി പാറാടിയില്‍ എന്നിവര്‍ നേതൃത്വം നല്‍കും. മാര്‍ച്ച് 23 ന് വെള്ളിയാഴ്ച ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയിലാണ് നൈറ്റ് വിജില്‍.

വെള്ളിയാഴ്ച രാത്രി പത്തരയ്ക്ക് ആരംഭിക്കുന്ന നൈറ്റ് വിജില്‍ ഭക്തി നിര്‍ഭരമായ കുരിശിന്റെ വഴി വി.കുര്‍ബാന, കുമ്പസാരം, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ആരാധന, ഗാനങ്ങള്‍ തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും.

എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765(ബിനു) ,0872189465(ബിനോയ്), 0874161317(ഷെറിന്‍) എന്നീ നമ്പറുകളില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: