ജീസസ് യൂത്ത് നൈറ്റ് വിജില്‍: ഫാ.മാത്യു പെരുമ്പില്‍ നയിക്കും

ഡബ്ലിന്‍: ഈ മാസം 20 ന് നടക്കുന്ന ജീസസ് യൂത്ത് നൈറ്റ് വിജിലിന് ഫാ.മാത്യു പെരുമ്പില്‍ നേതൃത്വം നല്‍കും. സി.ബി.സി.ഐ ഹെല്‍ത്ത് കമ്മീഷന്‍ സെക്രട്ടറിയായി നിലവില്‍ സേവനം അനുഷ്0ിക്കുന്ന ഫാ.മാത്യു കമീലിയന്‍സ് സഭാ ഇന്ത്യ മുന്‍ പ്രൊവിന്‍ഷ്യാല്‍ കൂടിയാണ്. വെള്ളിയാഴ്ച രാത്രി 10.25 ന് ലൂക്കന്‍ ഡിവൈന്‍ മേഴ്‌സി പള്ളിയില്‍ ആരംഭിക്കുന്ന മലയാളം നൈറ്റ് വിജില്‍ വി.കുര്‍ബാന, വചനപ്രഘോഷണം, സ്തുതിപ്പുകള്‍, ജപമാല, ഗാനങ്ങള്‍, ആരാധന തുടങ്ങിയവയോട് കൂടി പുലര്‍ച്ചെ മൂന്നരയ്ക്ക് സമാപിക്കും. എല്ലാ മാസത്തിലെയും നാലാമത്തെ വെള്ളിയാഴ്ച നടക്കുന്ന നൈറ്റ് വിജിലിന്റെ കൂടുതല്‍ വിവരങ്ങള്‍ 0872257765, 0879630904 എന്നീ നമ്പറുകളില്‍ ലഭ്യമാണ്.

Share this news

Leave a Reply

%d bloggers like this: