ജീവിത ചെലവ് കൂടുന്നത് മൂലം കുടുംബങ്ങള്‍ക്ക് പ്രയാസം നേരിടുന്നതായി റിപ്പോര്‍ട്ട്

ഡബ്ലിന്‍:  ജീവിത ചെലവ് കൂടുന്നത് മൂലം കുടുംബങ്ങള്‍ക്ക് പ്രയാസം നേരിടുന്നതായി റിപ്പോര്‍ട്ട്.  കാര്‍ ഇന്‍ഷറന്‍സില്‍ മുപ്പത് ശതമാനം വര്‍ധനയടക്കമാണ് കഴിഞ്ഞ വര്‍ഷം കൂടിയിരിക്കുന്നത്.  ഹോം ഇന‍്ഷുറന്‍സ് പ്രീമിയം ഏഴ് ശതമാനം,  ആരോഗ്യ ഇന്‍ഷുറന്‍സ് രണ്ട് ശതമാനം എന്നിങ്ങനെയും ചെലവ് വര്‍ധിച്ചു.  വാടക വീടുകളുടെ നിരക്കില്‍ എട്ട് ശതമാനം വര്‍ധനയും പ്രകടമാണെന്ന് പുതിയ  കണക്കുകള്‍ വ്യക്തമാക്കുന്നുണ്ട്.

വിദ്യാഭ്യാസ ചെലവും   വര്‍ധനയുടെ പട്ടികയിലാണുള്ളത്.  ചെലവ് കൂടുന്നത് മൂലം കൂടുതല്‍ കുടുംബങ്ങള്‍ ദുരിതത്തിലേക്ക് മാറുകയാണെന്ന് ഡെര്‍മോട്ട് ജെവെല്‍ കണ്‍സ്യൂമേഴേസ് അസോസിയേഷനെ പ്രതിനിധീകരിച്ച് വ്യക്തമാക്കുന്നു.   ജീവിത ചെലവ് കൂടുന്നത് ഒരു യാഥാര്‍ഥ്യമാണ്. ജനുവരി മുതല്‍  ലഭിക്കുന്ന സൂചനകള്‍ അത്ര ശുഭകരമല്ല.  വാടകകള്‍ ഇനിയും വര്‍ധിക്കാനുള്ള വഴിയാണ് കാണുന്നത്.  അതേ സമയം പണയ വായ്പകളുടെ പലിശ ഇനത്തിലെ ചെലവ് 7.3 ശതമാനം കുറയന്നുണ്ട്.

സ്പെഷ്യല്‍വാറ്റില്‍കുറവ് വരുത്തിയെങ്കിലും  റസ്റ്റന്‍റ് ബില്ലിലും  ഹോട്ടില്ചെലിവും കുറവ് വരുന്നില്ലെന്ന് മാത്രമല്ല കൂടുകയും ചെയ്യുന്നു.  മോട്ടോര്‍ ഇന്‍ഷുറന്‍സില്‍  സ്വയം ഒരു അവലോകനം നടത്തണമെന്ന് ആവശ്യപ്പെടുന്നുണ്ട്.  കഴിഞ്ഞ വര്‍ഷം ആകെ ജീവി ചെലവില്‍ 0.1 ശതമാനം വര്‍ധനയാണ് പ്രകടമായിരിക്കുന്നത്.  ഡീസല്‍ പെട്രോള്‍വിലയിലെ ഇടിവ് ഏതാനും സാധനങ്ങളുടെയും സേവനങ്ങളുടെയും വില കൂടിയതോടെ അനുഭവപ്പെടാതായി. കാര്‍ വാങ്ങുന്നതിന് ചെലവ് കുറഞ്ഞിട്ടുണ്ട്.  വസ്ത്രത്തിനും ചെലവ് കുറഞ്ഞിരുന്നു.  ഇതിന് പ്രധാന കാരണം വില്‍പ്പനയിലുണ്ടായ വര്‍ധനവാണ്.

 മാംസം, പാല്‍, മുട്ട, ബ്രഡ്,തുടങ്ങിയ ആഹാര പദാര്‍ത്ഥങ്ങളുടെ വിലയിലും നേരിയ കുറവുണ്ടായിരുന്നു. എന്നാല്‍ പച്ചക്കറികളുടെ വിലയില്‍ കുതിച്ച് ചാട്ടമാണ് പ്രകടമായത്.  ഉരുളക്കിഴങ്ങിന്‍റെ വിലയില്‍ പത്ത് ശതമാനം വരെയാണ് വര്‍ധന പ്രകടമായത്.

എസ്

Share this news

Leave a Reply

%d bloggers like this: