ജീവനക്കാരുടെ സമരം: ഈഫല്‍ ഗോപുരം അടച്ചുപൂട്ടി

പാരീസ് : പ്രതിദിനം ലക്ഷകണക്കിന് സഞ്ചാരികള്‍ എത്തിച്ചേരുന്ന ഫ്രാന്‍സിലെ ഈഫല്‍ ഗോപുരം അടച്ചു. ജീവനക്കാരുടെ സമരത്തെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സന്ദര്‍ശന വിലക്ക് ഏര്‍പ്പെടുത്തി. സഞ്ചാരികളുടെ പ്രവേശനവുമായി ബന്ധപെട്ടു നടത്തിയ പരിഷ്‌കാരങ്ങള്‍ ജീവനക്കാരുടെ ജോലി ഭാരം വര്‍ധിപ്പിച്ചതാണ് പ്രശ്‌നങ്ങള്‍ക്ക് തുടക്കമിട്ടത്. കഴിഞ്ഞ മാസം മുതല്‍ പകുതിയോളം ടിക്കറ്റ് മുന്‍കൂര്‍ ടിക്കറ്റ് ഇനത്തിലേക്ക് മാറ്റിയിരുന്നു.

ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4 മണി മുതല്‍ ഗോപുരത്തില്‍ പ്രവേശനം നിരോധിക്കപ്പെട്ടു. അശാസ്ത്രീയമായ ബുക്കിംഗ് സംവിധാനങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവുമായി 300 ഓളം ജീവനക്കാര്‍ ഗോപുരത്തിന്റെ നടത്തിപ്പുള്ള പാരീസ് ചരിത്ര സ്മാരക വകുപ്പിനെ സമീപിച്ചെങ്കിലും നടപടി ഇല്ലാത്തതിനെ തുടര്‍ന്ന് ജീവനക്കാര്‍ സമരം നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഫ്രാന്‍സില്‍ മുന്‍പുണ്ടായ തീവ്രവാദ ആക്രമണങ്ങളുടെ പശ്ചാത്തലത്തില്‍ കഴിഞ്ഞ വര്‍ഷം മുതല്‍ ഗോപുരം ബുള്ളറ്റ് പ്രൂഫ് സംരക്ഷണത്തിലാണ്. കഴിഞ്ഞ വര്‍ഷം 10 മില്യണ്‍ സന്ദര്‍ശകരാണ് ഈഫല്‍ ടവര്‍ കാണാനെത്തിയത്.

ഡികെ

Share this news

Leave a Reply

%d bloggers like this: