ജീവനക്കാരുടെ കുറവ്..ബുമോണ്ട് ആശുപത്രിയിലെ എപിലെപ്സി മോണിറ്ററിങ് യൂണിറ്റ് താത്കാലികമായി അടച്ചു

ഡബ്ലിന്‍: ജീവനക്കാരില്ലാത്തതിനെ തുടര്‍ന്ന് ബുമോണ്ട് ആശുപത്രി എപിലെപ്സി മോണിറ്ററിങ് യൂണിറ്റ് പൂട്ടി. ജൂലൈയില്‍ രണ്ട് നഴ്സുമാരുടെ ഒഴിവ് നികത്താതെ കിടക്കുകയായിരുന്നു. ഇത് നികത്തിയെങ്കിലും യൂണിറ്റ് പ്രവര്‍ത്തിപ്പിച്ച് കൊണ്ട് പോകാന്‍ തക്ക പരിശീലനം ലഭിച്ച ജീവനക്കാരുടെ അഭാവമുണ്ട്. ആവശ്യത്തിന് ജീവനക്കാര്‍ ആകുന്നത്വരെ യൂണിറ്റ് താത്കാലികമായി നിര്‍ത്തിവെയ്ക്കുകയാണെന്ന് അറിയിക്കുകയം ചെയ്തിട്ടുണ്ട്. പ്രത്യേക പരശീലനംലഭിച്ചവരെ മാത്രമേ യൂണിറ്റില്‍ നിയമിക്കാനാവൂ എന്നും വ്യക്തമാക്കുന്നുണ്ട്. രണ്ട് നഴ്സിങ് ഒഴിവുകളും നികത്തി കഴിഞ്ഞതായും എന്നാല്‍ സെപ്തംബര്‍ 21 മുതലേ പഴയപടി യൂണിറ്റിന് പ്രവര്‍ത്തനം നടത്താനാകൂ എന്നും ആശുപത്രിയുടെ പ്രസ്താവന വ്യക്തമാക്കുന്നു.

ബിരുദതലനഴ്സുമാര്‍ക്ക് സേവനം തുടരുന്നതിന് വേണ്ടി  പ്രത്യേക പരിശീലനം നല്‍കുന്നുണ്ട്. ഇവര്‍ സജ്ജമാകുന്നതോടെ യൂണിറ്റ് മുടക്കമില്ലാതെ പ്രവര്‍ത്തിക്കാനാകുമെന്ന് പ്രതീക്ഷയിലാണ് ആശുപത്രി അധികൃതര്‍. നഴ്സുമാരുടെ ഒഴിവ് നികത്തുന്നത് ഏറെ ശ്രമകരമാണെന്നും വ്യക്തമാക്കുന്നു. യൂണിറ്റ് അടക്കുന്നത് കാത്തിരിപ്പ് പട്ടികയില്‍ ഉള്ള രോഗികള്‍ക്ക് ആശങ്ക സൃഷ്ടിക്കുന്നതാണെന്ന് പ്രാദേശിക കൗണ്‍സിലര്‍ ഡെന്നിസ് മിച്ചല്‍ പ്രതികരിച്ചു. നിലവില്‍ ഒരു വര്‍ഷത്തിലേറെയായി അപസ്മാര പരിശോധന നടത്തുന്നതിന് കാത്തിരിപ്പ് പട്ടികയില്‍ ഉള്ള അടിയന്തര കേസുകള്‍ യുകെയിലേക്ക് മാറ്റുന്നുണ്ട്.

മതിയായ രീതിയില്‍ റിക്രൂട്ട്മെന്‍റ് നടത്താതെയും സേവന വ്യവസ്ഥകള്‍ മികച്ചതാക്കാതെയും നഴ്സുമാരെ യുകെയിലേക്ക് ജോലിക്ക് പോകേണ്ട സാഹചര്യമൊരുക്കുകയുമാണ് അധികൃതര്‍ ചെയ്യുന്നതെന്ന് കൗണ്‍സിലര്‍ കുറ്റപ്പെടുത്തുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: