ജിഷ വധക്കേസ്; വാദം പൂര്‍ത്തിയായി, വിധി ചൊവ്വാഴ്ച

 

സംസ്ഥാനത്ത് ഏറെ കോളിളക്കം സൃഷ്ടിച്ച ജിഷ വധക്കേസില്‍ ചൊവ്വാഴ്ച വിധി പറയും. അസം സ്വദേശിയായ അമിറുള്‍ ഇസ്ളാം ആണ് കേസിലെ ഏക പ്രതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് വിധി പറയുക. കേസിലെ അന്തിമ വാദം പൂര്‍ത്തിയായതിനെ തുടര്‍ന്നാണ് വിധി പ്രസ്താവിക്കുന്നത്. കേസില്‍ അന്തിമ വാദം നവംബര്‍ 21ന് ആരംഭിച്ചിരുന്നു.

എട്ട് ദിവസമായിരുന്നു അന്തിമ വാദം നീണ്ടുനിന്നത്. കേസുമായി ബന്ധപ്പെട്ട് 36 രേഖകള്‍ പൊലീസ് കോടതിയില്‍ ഹാജരാക്കിയിരുന്നു. 100 സാക്ഷികളെയും പൊലീസ് വിസ്തരിച്ചിരുന്നു.

2016 ഏപ്രില്‍ 28നാണ് പെരുമ്പാവൂരില്‍ നിയമ വിദ്യാര്‍ത്ഥിനിയായ ജിഷ കൊല്ലപ്പെടുന്നത്. പിന്നീട് നടത്തിയ അന്വേഷണത്തില്‍ ജൂണ്‍ 10നാണ് പ്രതി അമിറുള്‍ ഇസ്ളാം പൊലീസിന്റെ പിടിയിലാകുന്നത്. പെരുമ്പാവൂരിലെ ഒറ്റമുറി വീട്ടിലേക്ക് അതിക്രമിച്ചു കയറിയ പ്രതി അമിറുള്‍ ഇസ്ളാം ജിഷയെ ബലാംത്സംഗം ചെയ്ത് കൊലപ്പെടുത്തിയെന്നാണ് കേസ്. കേരളത്തിന്റെ മനസാക്ഷിയെ തന്നെ ഞെട്ടിച്ച സംഭവമായിരുന്നു പെരുമ്പാവൂരിലെ ജിഷ കൊലപാതകം.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: