ജിപിമാരുടെ തിരക്കൊഴിവാക്കാന്‍ ഇനിമുതല്‍ ചെറിയ അസുഖങ്ങള്‍ക്ക് ഫാര്‍മസികളില്‍ സൗജന്യചികിത്സ

ഡബ്ലിന്‍: മെഡിക്കല്‍ കാര്‍ഡുള്ളവര്‍ക്ക് ചെറിയ അസുഖങ്ങള്‍ക്കുള്ള ചികിത്സയ്ക്കായി ഇനിമുതല്‍ ഫാര്‍മസികളിലെത്താം. ജിപിമാരുടെ അടുത്തുള്ള തിരക്കൊഴിവാക്കുന്നതിനുവേണ്ടിയുള്ള പദ്ധതി മാര്‍ച്ചില്‍ നടപ്പിലാക്കും.
ജിപിമാരുടെ അടുത്തെത്തുന്ന രോഗികളില്‍ പകുതിയോളംപേരും ചെറിയ അസുഖങ്ങല്‍ക്കാണ് ചികിത്സയ്‌ക്കെത്തുന്നത്. ഇത്തരക്കാര്‍ക്ക് ഫാര്‍മസികളില്‍ ചികിത്സ നല്‍കിയാല്‍ ജിപിമാരുടെ തിരക്കൊഴിവാക്കാനാകുമെന്നതിനാലാണ് ജനറല്‍ മെഡിക്കല്‍ സര്‍വീസസ് സ്‌കീമുമായി ബന്ധപ്പെട്ട് ഇങ്ങനൊരു പദ്ധതി നടപ്പാക്കുന്നത്.

മൈനര്‍ എയില്‍മെന്റ് സ്‌കീം എന്നപേരില്‍ നടപ്പിലാക്കുന്ന പദ്ധതിവഴി ജലദോഷം, അലര്‍ജി, സോറിയാസിസ്, സ്‌കാബിസ്, വയറിനുണ്ടാകുന്ന അസ്വസ്ഥതകള്‍, തുടങ്ങിയ അസുഖങ്ങള്‍ക്ക് മെഡിക്കല്‍ കാര്‍ഡ് ഹോള്‍ഡര്‍മാര്‍ക്ക് സൗജന്യമായി ചികിത്സ ലഭ്യമാകും.

-എല്‍കെ-

Share this news

Leave a Reply

%d bloggers like this: