ജിപിഎസ് നിര്‍ബന്ധമാക്കുന്നതിനെതിരെ കേരളത്തില്‍ മോട്ടോര്‍വാഹന പണിമുടക്ക്…

കൊച്ചി: വാഹനങ്ങളില്‍ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കുന്നതിനെതിരെ പണിമുടക്ക് സംഘടിപ്പിക്കുമെന്ന് മോട്ടോര്‍വാഹന സംരക്ഷണ സമിതി. ഇന്ന് തൃശ്ശൂരില്‍ നടന്ന യോഗത്തിലാണ് തീരുമാനം. ബസ്സ്, ഓട്ടോറിക്ഷ, ലോറി, ഇതര ടാക്‌സി വാഹനങ്ങള്‍ തുടങ്ങിയവ പണിമുടക്കില്‍ പങ്കെടുക്കുമെന്ന് സംഘടനാ ഭാരവാഹികള്‍ അറിയിച്ചു. ജൂണ്‍ 18നാണ് പണിമുടക്ക്.

ജൂണ്‍മാസം ഒന്നാംതിയ്യതി മുതലാണ് പൊതുഗതാഗത വാഹനങ്ങളിലെല്ലാം ജിപിഎസ് നിര്‍ബന്ധമാക്കിയത്. തുടക്കത്തില്‍ ഇതത്ര കര്‍ശനമാക്കേണ്ടതില്ലെന്നാണ് തീരുമാനം. ഉപകരണങ്ങള്‍ വേണ്ടത്ര വിപണിയില്‍ ലഭ്യമല്ലാത്ത പ്രശ്‌നം വാഹന ഉടമകളും ചൂണ്ടിക്കാട്ടിയിരുന്നു.

സംസ്ഥാനത്ത് ആകെ 30 ലക്ഷത്തോളം വാഹനങ്ങളുണ്ട്. ഇതില്‍ 10,000 വാഹനങ്ങളില്‍ മാത്രമേ ജിപിഎസ്സുള്ളൂ. 23 കമ്പനികളുടെ ഉപകരണങ്ങള്‍ക്കാണ് മോട്ടോര്‍ലവാഹന വകുപ്പിന്റെ അംഗീകാരമുള്ളത്. മത്സരം മുറുകിയതോടെ ഉപകരണത്തിന്റെ വില കുറഞ്ഞിട്ടുണ്ടെങ്കിലും 5000 രൂപയെങ്കിലും ചെലവാക്കിയാലേ ഒരെണ്ണം കിട്ടൂ. സുരക്ഷിതത്വം ഉറപ്പുവരുത്താനാണ് ജിപിഎസ് സംവിധാനം ഉറപ്പാക്കുന്നത്. വാഹനത്തിന്റെ സഞ്ചാരമാര്‍ഗം, വേഗം തുടങ്ങിയവയെല്ലാം ട്രാക്ക് ചെയ്യുക എളുപ്പമാകും.

Share this news

Leave a Reply

%d bloggers like this: