ജിംഗില്‍ ബെല്‍സ് 2017 – ലൂക്കന്‍ സീറോ മലബാര്‍ ഇടവക ദേവാലയത്തില്‍

 

ഡബ്ലിന്‍ – സീറോ മലബാര്‍ ലൂക്കന്‍ ഇടവകയുടെ നേതൃത്വത്തില്‍ ജിംഗില്‍ ബെല്‍സ് 2017 എന്ന പേരില്‍ തിരുപ്പിറവി ആഘോഷങ്ങള്‍ നടത്തപ്പെടുന്നു. 2017 ഡിസംബര്‍ 16 തീയതി 2 മണി മുതല്‍ 8.30 വരെ പമേഴ്സ്ടൗണ്‍ സെന്റ് ലോര്‍ക്കന്‍സ് സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ചാണ് ആഘോഷപരിപാടികള്‍ നടത്തപ്പെടുന്നത്. 2 മണിക്ക് വിശുദ്ദ കുര്‍ബാനയോടെ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിക്കും. ലൂക്കന്‍ ഇടവകയിലെ വിവിധ കുടുംബ കൂട്ടയ്മകളുടെയും യൂത്ത് ഇഗ്‌നിറ്റിനെയും പങ്കെടുപ്പിച്ചുകൊണ്ടുള്ള കരോള്‍ ഗാനമത്സരവും കേക്ക് ബേക്കിംഗ് മത്സരവും ക്രമീകരിച്ചിട്ടുണ്ട്. കുടുംബകൂട്ടയ്മകളുടെ നേത്രത്വത്തിലുള്ള ചാരിറ്റി സ്റ്റാളുകള്‍ ആഘോഷങ്ങള്‍ക്ക് മികവേകും. ഉണ്ണിശോയുടെ തിരുപിറവിയെ അനുസ്മരിച്ചുകൊണ്ട് നേറ്റിവിറ്റി പ്ലേയും ഉണ്ടായിരിക്കും. 8.30 ക്രിസ്മസ് വിരുന്നോടുകൂടി ആഘോഷങ്ങള്‍ സമാപിക്കും. വിശുദ്ദ കുര്‍ബാനയിലും തുടര്‍ന്ന് നടക്കുന്ന ആഘോഷങ്ങളിലും പങ്കുചേര്‍ന്ന് ക്രിസ്തുമസ് സന്തോഷം പങ്കിടുവാന്‍ ഏവരെയും ക്ഷണിക്കുന്നതായി ഫാ.ആന്റണി ചീരംവേലില്‍ MST അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:
Dominc Savio (Programme Coordinator): 0872364365
Nivya Sunoj (Programme Coordinator) : 0870535255

Share this news

Leave a Reply

%d bloggers like this: