ജസ്റ്റിന്റെ കൊലപാതകം: കാറില്‍ നിന്ന് ലഭിച്ച രക്തക്കറയുള്ള കുറിപ്പടികള്‍ അന്വേഷണത്തില്‍ നിര്‍ണ്ണായകമായേക്കും

ഡബ്ലിന്‍: ജസ്റ്റിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തുടരുമ്പോള്‍ കൊലയാളിയുടെ കാറില്‍ നിന്നും ലഭിച്ച രക്തക്കറയുള്ള കുറിപ്പടികള്‍ പോലീസ് പരിശോധിച്ച് വരികയാണ്.തട്ടിക്കൊണ്ടുപോയി മുക്കാല്‍ മണിക്കൂറിനുള്ളില്‍ തന്നെ യുവതി കൊല്ലപ്പെട്ടിരുന്നു. ഇന്നലെ രാത്രിയോടെ തെക്കന്‍ ഡബ്ലിനില്‍ നിന്ന് ജസ്റ്റിന്റെ പേഴ്‌സും, തിരിച്ചറിയല്‍ രേഖയും പോലീസ് കണ്ടെടുത്തു. ഇതോടെ ഡബ്ലിന്‍ കേന്ദ്രികരിച്ച് നടത്തിയ തിരച്ചിലില്‍ rathmiehael വനമേഖലയില്‍ ഒരു യുവതിയുടെ ജഡം കണ്ടെത്തി.

ബന്ധുക്കള്‍ തിരിച്ചറിഞ്ഞതോടെ ശവശരീരം ജസ്റ്റിന്റെതു തന്നെ ആണെന്ന് തിരിച്ചറിഞ്ഞു. പ്രാഥമിക പരിശോധനയില്‍ ശരീരത്തില്‍ മുറിവേറ്റ പാടുകള്‍ കണ്ടെത്തിയില്ല, ലൈംഗിക അതിക്രമങ്ങള്‍ നടന്നതായുള്ള സൂചനയും ലഭിച്ചില്ല. ശ്വാസംമുട്ടിയാകാം മരണം സംഭവിച്ചതെന്ന നിഗമനത്തിലാണ് പോലീസ്. വസ്ത്രം ശരീരത്തില്‍ നിന്നും ഊര്‍ന്നിറങ്ങിയത് വനത്തിലൂടെ വലിച്ചിഴച്ചതിനാലാകാമെന്നാണ് പോലീസ് ഭാഷ്യം. ജസ്റ്റിനും, കൊലയാളി മാര്‍ക്ക് ഹെന്നസിയും ഉപയോഗിച്ചുവന്ന ആശയവിനിമയ ഉപാധികള്‍ പരിശോധിച്ചുവരികയാണ്. പ്രക്ത്യക്ഷത്തില്‍ ഇരുവരെയും തമ്മില്‍ ബന്ധിപ്പിക്കുന്ന തെളിവുകള്‍ പൊലീസിന് ലഭിച്ചില്ല.

കൊലപാതകത്തില്‍ മറ്റാര്‍ക്കെങ്കിലും പങ്കുണ്ടോ എന്നതും അന്വേഷണവിധേയമാകും.ഭാര്യയും, രണ്ടു കുട്ടികളും അടങ്ങുന്നതാണ് ഹെന്നസിയുടെ കുടുംബം.ഇയള്‍ക്ക് മുന്‍പ് ക്രിമിനല്‍ പശ്ചാത്തലമില്ല എന്നതും അന്വേഷണത്തെ വഴിമുട്ടിക്കുന്നു. ജസ്റ്റിനെ കടത്തിക്കൊണ്ടുപോയ കറുത്ത കാര്‍ എന്നിസ്‌ക്കരിയിലൂടെ കടന്നു പോയതിന്റെ സി സി ടി വി ദ്രശ്യങ്ങളില്‍ കണ്ടെത്തിയിരുന്നു. ഡബ്ലിനില്‍ കറുത്ത കാറില്‍ എത്തിയ ഒരാള്‍ ഊരിപ്പിടിച്ച കത്തിയുമായി നിക്കുന്നത് ശ്രദ്ധയില്‍പെട്ടവര്‍ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് ഉണ്ടായ ഏറ്റുമുട്ടലില്‍ ഇയാള്‍ കൊല്ലപ്പെട്ടതോടെ കൊലപാതകവുമായി ബന്ധപ്പെട്ട ദുരൂഹതകള്‍ തുടരുകയാണ്. ആന്തരാവയവങ്ങളുടെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടുകളില്‍ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പോലീസ്.

 

 

 

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: