ജലവിതരണ ശൃംഖലയില്‍ അപകടകരമായ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തി; കാര്‍ലോയില്‍ കുടിവെള്ളം നിലച്ചു

കാര്‍ലോ: കാര്‍ലോയില്‍ ചിലയിടങ്ങളില്‍ വാട്ടര്‍ അതോറിറ്റിയുടെ കുടിവെള്ളം ഉപയോഗിക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്തി. ജലവിതരണ ശൃംഖലയില്‍ അനാരോഗ്യകരമായ പദാര്‍ത്ഥങ്ങള്‍ കണ്ടെത്തിയതിനാലാണ് ഇത്. കാര്‍ലോയിലെ ബോറിസ് പൊതു ജലവിതരണ കേന്ദ്രങ്ങളില്‍ നിന്നും ലഭിക്കുന്ന വെള്ളം ഇനിയൊരു അറിയിപ്പ് ഉണ്ടാവുന്നതുവരെ ഉപയോഗിക്കരുതെന്നാണ് നിര്‍ദ്ദേശം.

കാര്‍ലോ കൗണ്ടി കൗണ്‍സിലും എച്ച്.എസ്.ഇ-യും സംയുക്തമായി അറിയിപ്പ് പുറപ്പെടുവിക്കുകയായിരുന്നു. കാര്‍ലോയില്‍ 629-ഓളം ഉപാപിക്താക്കളെ കുടിവെള്ള പ്രശനം നേരിട്ട് ബാധിക്കും. ഭക്ഷണ ആവശ്യങ്ങള്‍ക്കും മറ്റും ഈ വെള്ളം ഉപയോഗിക്കുന്നത് അപകടകരമാണെന്ന് അറിയിപ്പില്‍ പറയുന്നു.

നിരോധനം ഏര്‍പ്പെടുത്തിയ പൊതുജലവിതരണ കേന്ദ്രത്തിന് പകരം ബോറിസ് നാഷണല്‍ പബ്ലിക് സ്‌കൂളില്‍ ജലവിതരണം ആരംഭിച്ചിരിക്കുകയാണ്. ഇവിടെ നിന്നും ലഭിക്കുന്ന വെള്ളം ചൂടാക്കി മാത്രം ഉപയോഗിക്കാനും ഐറിഷ് വാട്ടര്‍ നിര്‍ദ്ദേശിക്കുന്നു.

എ എം

Share this news

Leave a Reply

%d bloggers like this: