ജലക്കര പ്രതിഷേധം…മര്‍ഫിക്കും കൂട്ടര്‍ക്കുമെതിരെ യുട്യൂബ് വീഡിയോകള്‍ തെളിവാകും

ഡബ്ലിന്‍: സോഷ്യലിസ്റ്റ് ടിഡി പോള്‍ മര്‍ഫിക്കെതിരെ ചുമത്തിയ കുറ്റത്തിന് തെളിവായി പ്രധാനമായും ചൂണ്ടികാണിക്കപ്പെടുക യുട്യൂബില്‍ അപ് ലോഡ് ചെയ്യപ്പെട്ട വീഡിയോകളെന്ന് എന്ന് റിപ്പോര്‍ട്ടുകള്‍.  ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടനെ ജലക്കരത്തിനെതിരായ പ്രതിഷേധത്തിന്‍റെ പേരില്‍ തടഞ്ഞ് വെച്ചതിനെതുടര്‍ന്നാണ് കേസ് ഉണ്ടായിരിക്കുന്നത്. ഗാര്‍ഡ വീഡിയോ വെബ്സൈറ്റില്‍ നിന്ന് മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള വീഡിയോകള്‍ ശേഖരിച്ചതായാണ് റിപ്പോര്‍ട്ടുള്ളത്. കഴിഞ്ഞ നവംബറില്‍ നടന്ന പ്രതിഷേധത്തിന്‍റെ വീഡിയോ ആണ് ശേഖരിച്ചിരിക്കുന്നത്.

വെള്ളം നിറച്ച ബലൂണ് കൊണ്ട് ആക്രമണം നേരിടേണ്ടി വന്നിരുന്നു ബര്‍ട്ടന്. കൂടാതെ അവരുടെ കാറില്‍ രണ്ട് മണിക്കൂറിലെ കുടുങ്ങി പോവുകുയം ചെയ്തിരുന്നു.  പ്രകടനക്കാരും കണ്ട് നിന്നവരും വിവിധ വീഡിയോകള്‍ യുട്യൂബില്‍ അപ് ലോഡ് ചെയ്തിരുന്നു. ഗാര്‍ഡയുമായി പ്രതിഷേധക്കാര്‍ സംഘര്‍ഷം ഉണ്ടാക്കുന്നതടക്കം ഇതിലുണ്ട്. സോഷ്യല്‍ മീഡിയകളിലൂടെ പ്രചാരം ലഭിക്കുകയും ചെയ്തിരുന്നാണ് ഇവക്ക്. ഇവയെല്ലാം ഇപ്പോള്‍ തെളിവായി സ്വീകരിക്കാനാണ് ഗാര്‍ഡയുടെ നീക്കം.

ഇത് കൂടാതെ ഗാര്‍ഡയുടെ കയ്യിലുള്ള വീഡിയോകളും ഉപയോഗിക്കും. വീഡിയോകളായിരിക്കും കേസിന്‍റെ പ്രധാന തെളിവുകളെന്നാണ് സൂചന. ഗാര്‍ഡയുടെ കയ്യില്‍ ഒന്നോരണ്ടോ ക്യാമറയിലുള്ള ദൃശ്യങ്ങളേ ഉള്ളൂ എന്നാല്‍ യുട്യൂബില്‍ അതല്ല സ്ഥിതിയെന്നും അന്വേഷണ വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു. വീഡിയോകള്‍ മര്‍ഫിയെയും മറ്റള്ളുവരെയും ചോദ്യം ചെയ്യുമ്പോള്‍ കാണിച്ച് നല്‍കുകയും ചെയ്യും. ബര്‍ട്ടനെയും അവരുടെ ഉപദേശകനായ കേറന്‍ ഒ കോണലിനെയും സാക്ഷിയായും ഉള്‍പ്പെടുത്തും. സംഭവത്തിന് ശേഷം ബര്‍ട്ടന്‍ ഒരു മണിക്കൂറോളം ഗാര്‍ഡയെ കണ്ട് വിവരങ്ങള്‍ ധരിപ്പിച്ചിരുന്നു.

മര്‍ഫി അടക്കം ഇരുപത്തിരണ്ട് പേര്‍ക്കെതിരെയാണ് ജോബ്സ്ടൗണിലെ പ്രതിഷേധത്തിന്‍റെ പേരില്‍ കേസെടുത്തിരിക്കുന്നത്. ക്രമസമാധാന ലംഘനം, അന്യാമായി തടഞ്ഞ് വെയ്ക്കല്‍ തുടങ്ങിയ വിവിധ വകുപ്പുകള്‍ ചുമത്തിയിട്ടുണ്ട്. പ്രതിഷേധത്തില്‍ പങ്കെടുത്ത ചില പ്രദേശ വാസികളും കേസില്‍ കുടുങ്ങിയിട്ടുണ്ട്. തനിക്കും മറ്റുള്ളവര്‍ക്കും എതിരെ എടുത്തിരിക്കുന്നത് രാഷ്ട്രീയ പ്രേരിതമായ കേസാണെന്ന് മര്‍ഫി ആരോപിച്ചിട്ടുണ്ട്. പ്രതിഷേധിക്കാനുള്ള അവകാശത്തിന്മേലുള്ള കടന്ന കയറ്റമാണെന്നും അഭിപ്രായപ്പെട്ടിരുന്നു. കുറ്റം ചുമത്തിയത് താനറിയുന്നതിന് മുമ്പ് മാധ്യമങ്ങളില്‍ വന്നതിനെതിരെ മര്‍ഫി പരാതി നല്‍കിയിട്ടുണ്ട്. അതേ സമയം വാര്‍ത്ത ചോര്‍ന്നത് മര്‍ഫി പരാതി നല്‍കും മുമ്പ് തന്നെ ഗാര്‍ഡ അന്വേഷിക്കാന്‍ ആരംഭിച്ചിരുന്നു.

Share this news

Leave a Reply

%d bloggers like this: