ജറുസലേമില്‍ യേശുവിനെ അടക്കം ചെയ്ത സ്ഥലത്തെ പള്ളി അടച്ചുപൂട്ടി

 

ജെറുസലേം: യോശു ക്രിസ്തുവിന്റെ ശവകൂടീരത്തിനോട് അനുബന്ധിച്ചുള്ള തീര്‍ത്ഥാടന കേന്ദ്രം ജെറുസലേമിലെ ക്രിസ്ത്യന്‍ മതമേലധ്യക്ഷന്‍മാര്‍ പൂട്ടി. തീര്‍ഥാടനകേന്ദ്രത്തിന് ഇസ്രായേല്‍ കെട്ടിട നികുതി ഏര്‍പ്പെടുത്തിയതില്‍ പ്രതിഷേധിച്ചാണ് അടച്ചുപൂട്ടിയത്. മുന്നറിയിപ്പൊന്നും ഇല്ലാതെ പള്ളി പെട്ടെന്ന് അടച്ചുപൂട്ടുകയായിരുന്നു.

ക്രിസ്ത്യന്‍ മത വിശ്വാസപ്രകാശം വളരെ പ്രധാന്യമുള്ളതാണ് പള്ളി. കുരിശില്‍ തറയ്ക്കപ്പെട്ട് മരിച്ച ക്രിസ്തുവിനെ അടക്കം ചെയ്ത ശവകുടീരത്തിന് ചുറ്റം പള്ളിനിര്‍മിക്കുകയായിരുന്നു. ഇത് പിന്നീട് ക്രിസ്തുമതവുമായി ബന്ധപ്പെട്ട പ്രധാന തീര്‍ത്ഥാടന കേന്ദ്രമായി മാറി.

തീര്‍ഥാടന കേന്ദ്രത്തെ കൊമേഴ്‌സ്യല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയാണ് ഇസ്രായേലി അധികൃതര്‍ പ്രോപ്പര്‍ട്ടി നികുതി ചുമത്തിയത്. ഇത് ക്രിസ്തുമതത്തെ ഇസ്രായേലില്‍ നിന്നും തുടച്ച് നീക്കാന്‍ കരുതികൂട്ടിയുള്ള ശ്രമമാണെന്ന് ക്രൈസ്തവ മേലധ്യക്ഷന്‍മാര്‍ ആരോപിച്ചു.

 

എ എം

 

Share this news

Leave a Reply

%d bloggers like this: