ജര്‍മ്മനിയില്‍ മെര്‍ക്കല്‍ വീണ്ടും അധികാരത്തിലേക്ക്; മൂന്നാം സ്ഥാനം ഉറപ്പിച്ച് തീവ്ര വലതുപക്ഷ പാര്‍ട്ടിയായ എഎഫ്ഡി

 

ജര്‍മ്മനിയില്‍ നടന്ന പൊതു തെരഞ്ഞെടുപ്പില്‍ ആഞ്ചല മെര്‍ക്കല്‍ വീണ്ടും ചാന്‍സലറായി തെരഞ്ഞെടുക്കപ്പെടുമെന്ന് എക്‌സിറ്റ് പോള്‍ പ്രവചനം. മെര്‍ക്കല്‍ നേതൃത്വം നല്‍കുന്ന ക്രിസ്ത്യന്‍ ഡെമോക്രാറ്റിക് പാര്‍ട്ടി ഏറ്റവും വലിയ ഒറ്റകക്ഷിയാകും. തുടര്‍ച്ചയായി നാലാം തവണയാണ് ആഞ്ചല മെര്‍ക്കല്‍ ജര്‍മന്‍ ചാന്‍സലറായി തെരഞ്ഞെടുക്കപ്പെടുന്നത്. 32.5 ശതമാനം വോട്ടാണ് സി.ഡിയു നേടാന്‍ സാധ്യത. അതേസമയം കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന അഭിപ്രായ വോട്ടെടുപ്പുകള്‍ നല്‍കിയ സൂചന ശരിയാവുന്ന തരത്തിലാണ് എക്‌സിറ്റ്‌പോള്‍ പ്രവചനം.

അംഗല മെര്‍ക്കലും മധ്യ ഇടതുപക്ഷ നേതാവ് മാര്‍ട്ടിന്‍ ഷൂള്‍സും തമ്മിലായിരുന്നു പ്രധാനമല്‍സരം. മാര്‍ട്ടിന്‍ ഷൂള്‍സിന്റെ സോഷ്യല്‍ ഡെമോക്രറ്റിക് യൂണിയന് ലഭിച്ചത് 20 ശതമാനം വോട്ടുകളാണ്. തീവ്ര ദേശീയവാദികളാണ് ഓള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനിക്ക് 15 ശതമാനം വോട്ടുകള്‍ നേടി മൂന്നാം സ്ഥാനത്താണ്. ആറുകോടി പത്തുലക്ഷം ജര്‍മന്‍കാരാണ് ഇന്ന് വോട്ടുചെയ്യുന്നത്. 2013 ലെ പൊതുതിരഞ്ഞെടുപ്പില്‍ എഴുപത്തൊന്നു ശതമാനം പോളിങ് രേഖപ്പെടുത്തിയിരുന്നു.

ജര്‍മന്‍ ജനതയ്ക്ക് തീവ്ര വലതുപക്ഷ ആശയങ്ങളോട് ആഭിമുഖ്യം കൂടുന്നു എന്നാണ് ഫലങ്ങള്‍ സൂചിപ്പിക്കുന്നത്. തീവ്ര വലതുപക്ഷ വികാരം മുന്‍നിര്‍ത്തി പ്രവര്‍ത്തിക്കുന്ന എഫ്ഡിപി പത്തു സീറ്റാണ് ലക്ഷ്യമിട്ടിരുന്നത്. 11 ശതമാനം വരെ അവര്‍ നേടുമെന്നാണ് അഭിപ്രായ സര്‍വേയില്‍ വ്യക്തമായത്. അതേസമയം ഇപ്പോള്‍ പുറത്ത് വന്ന ഫലങ്ങള്‍ സൂചിപ്പിക്കുന്നത് ഇവര്‍ 13 ശതമാനത്തിനു മുകളില്‍ വോട്ടുകള്‍ നേടുമെന്നാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാര്‍ലമെന്റ് പ്രാതിനിധ്യത്തിന് ആവശ്യമായ അഞ്ച് ശതമാനം വോട്ട് പോലും നേടാന്‍ കഴിയാതിരുന്ന പാര്‍ട്ടിയാണിത് എന്ന് നാം ഓര്‍ക്കണം. ക്രിസ്‌ററ്യന്‍ ലിന്‍ഡ്‌നര്‍ എന്ന പുതിയ യുവനേതാവിനു കീഴിലാണ് പാര്‍ട്ടി വീണ്ടും ശക്തിയാര്‍ജിച്ചിരിക്കുന്നത്. ഒരു പാര്‍ട്ടിക്കും ഒറ്റയ്ക്കു ഭരിക്കാന്‍ കഴിയാത്ത തരത്തിലുള്ള തെരഞ്ഞെടുപ്പ് ~ പാര്‍ലമെന്റ് സംവിധാനം നിലവിലുള്ള ജര്‍മനിയില്‍ എഫ്ഡിപി സിഡിയുവിനു പിന്തുണ നല്‍കി സര്‍ക്കാരിന്റെ ഭാഗമാകുമെന്നു തന്നെയാണ് കരുതപ്പെടുന്നത്.

 

 

 

 

 

Share this news

Leave a Reply

%d bloggers like this: