ജയലളിത മദ്യം വിളമ്പുന്നതായി കാര്‍ട്ടൂണ്‍; നാടന്‍പാട്ടു കലാകാരന്‍ അറസ്റ്റില്‍

 

തിരുച്ചിറപ്പള്ളി: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയെ വിമര്‍ശിച്ചുവെന്നാരോപിച്ച് നാടന്‍ പാട്ടുകാരനെ പൊലീസ് അറസ്റ്റ് ചെയ്തു. പാട്ടുകാരനായ എസ് കോവനാണ് അറസ്റ്റിലായത്. വെള്ളിയാഴ്ച്ച പുലര്‍ച്ചെയായിരുന്നു അറസ്റ്റ്. തമിഴ്‌നാട്ടില്‍ മദ്യ നിരോധനം ആവശ്യപ്പെട്ട് കോവന്‍ രചിച്ച പുതിയ പാട്ടാണ് നേതൃത്വത്തെ ചൊടിപ്പിച്ചത്. ഇന്ത്യന്‍ ശിക്ഷാനിയനം 124എ, 153എ, 505(1) എന്നീ വകുപ്പുകള്‍ പ്രകാരമാണ് കോവനെതിരെ പൊലീസ് കെടുത്തിരിക്കുന്നത്. രാജ്യദ്രോഹം, സാമൂഹ്യ സൗഹാര്‍ദ്ദം തകര്‍ക്കാന്‍ ശ്രമിക്കല്‍, ഭീകരാന്തരീക്ഷം സൃഷ്ടിക്കല്‍ എന്നിവ പ്രകാരമാണ് കോവനെതിരെ കേസെടുത്തിരിക്കുന്നത്. തമിഴ്‌നാട്ടിലെ മുപ്പത് വര്‍ഷത്തിലധികം പഴക്കമുള്ള മക്കള്‍ കാലൈ ഇളക്ക്യ കഴകം എന്ന സാംസ്‌കാരിക സംഘടനയുടെ നേതാവ് കൂടിയാണ് എസ് കോവന്‍.

ജയലളിതയ്‌ക്കെതിരായ കോവന്റെ പാട്ട് സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മൂട് താസ്മാക് മൂട്, ഊരുക്ക് ഒരു സരയം എന്നിങ്ങനെ തുടങ്ങുന്ന രണ്ടു പാട്ടുകളാണ് കോവന്‍ രചിച്ചത്. സംസ്ഥാനമാകെ മദ്യത്തിന്റെ സ്വാധീനമാണെന്നും മുഖ്യമന്ത്രി എന്ത് ചെയ്യുകയാണെന്നും പാട്ടില്‍ ചോദ്യമുണ്ട്.പാട്ടിന്റെ ദൃശ്യാവിഷ്‌കാരത്തില്‍ മുഖ്യമന്ത്രി ജയലളിത മദ്യം വിളമ്പുന്നതായ കാര്‍ട്ടൂണ്‍ ഉണ്ട് ഇതു മുഖ്യമന്ത്രിയെ അപകീര്‍ത്തിപ്പെടുത്തന്നതാണെന്നു പോലീസ് പറയുന്നു. പുലര്‍ച്ചെ രണ്ട് മണിയോടെ തിരുച്ചിറപ്പള്ളിയിലെ വീട്ടില്‍ വച്ചാണ് കോവനെ പൊലീസ് അറസ്റ്റ് ചെയ്തത്.

കോവന്റെ പാട്ടുകള്‍

Share this news

Leave a Reply

%d bloggers like this: