ജനശ്രദ്ധ ആകര്‍ഷിച്ച് സ്വാര്‍ഡ്സ് സ്‌കൂളില്‍ ബി ആക്ടീവ് ആഘോഷം

ബി ആക്ടീവ് വീക്കിന്റെ ഭാഗമായി കൊളസ്റ്റികോം സെക്കന്‍ഡറി സ്‌കൂളില്‍ നാഷണല്‍ ഫിറ്റ്‌നസ് ആഘോഷങ്ങള്‍ നടന്നു. കുട്ടികളിലെ ശാരീരിക മാനസിക കഴിവുകളെ കണ്ടെത്താനും ഉപയോഗപ്പെടുത്താനുമുള്ള പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഈ ആഘോഷം.

ഇഷ്ടപ്പെട്ട ഫുട്ബോള്‍ താരങ്ങളുടെ ജേഴ്സി അണിഞ്ഞെത്തിയ കുട്ടികള്‍ അദ്ധ്യാപകര്‍ക്കൊപ്പം വിവിധ കായിക ഇനങ്ങളില്‍ മത്സരങ്ങള്‍ നടത്തി. ഫുട്ബോള്‍, ബാസ്‌കറ്റ്‌ബോള്‍ മത്സരങ്ങളും സ്‌കൈപ്പ് തുടങ്ങിയ ഇനങ്ങളും പരിപാടിയുടെ ആകര്‍ഷണങ്ങളായിരുന്നു. പര്‍വ്വതാരോഹണത്തിന് പ്രാധാന്യം നല്‍കിയാണ് സ്‌കൈപ്പ് ഏര്‍പ്പെടുത്തിയത്. സ്‌കൂളിലെ ഒരു ആണ്‍കുട്ടി അയര്‍ലന്റിലെ ഏറ്റവും വലിയ കുന്നായ കാരന്റോഫില്‍ കയറിയതും പരിപാടിക്ക് മാറ്റ് കൂട്ടി.

സ്‌കൂളിലെ ബി ആക്റ്റീവ് പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത് ഫിസിക്കല്‍ വിദ്യാഭ്യാസ അദ്ധ്യാപകനായ സിനീദ് ഹൈന്‍സാണ്. കായിക തലത്തിലും, നൈപുണ്ണ്യ വികസനത്തിനും കുട്ടികളെ പ്രാപ്തരാക്കുകയാണ് ഇത്തരം ആഘോഷങ്ങളുടെ പ്രധാന ലക്ഷ്യം. വരും കാലങ്ങളില്‍ അയര്‍ലണ്ടിനെ കായിക മേഖലയില്‍ സജീവമാക്കാനും ബി ആക്ടീവ് ലക്ഷ്യമിടുന്നു.

 

 

എ എം

Share this news

Leave a Reply

%d bloggers like this: