ജനശക്തി വാരികയ്ക്കു നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍

തിരുവനന്തപുരം: ജനശക്തി വാരികയ്ക്കു നല്‍കിയ അഭിമുഖവുമായി ബന്ധപ്പെട്ട വിവാദത്തില്‍ വിശദീകരണവുമായി പ്രതിപക്ഷ നേതാവ് വി.എസ്. അച്യുതാനന്ദന്‍. അഭിമുഖമെന്ന പേരില്‍ മാധ്യമങ്ങള്‍ അവാസ്തവം പ്രചരിപ്പിക്കുന്നുവെന്ന് വി.എസ്. പറഞ്ഞു. തെരഞ്ഞെടുപ്പ് അടുത്തിരിക്കെ പാര്‍ട്ടിയെ കരിവാരിത്തേക്കാന്‍ ശ്രമം നടക്കുന്നതായും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.

പഞ്ചായത്ത് തെരഞ്ഞെടുപ്പിന് ആഴ്ചകള്‍ മാത്രമുള്ളപ്പോള്‍ പാര്‍ട്ടിയെ കരിവാരിത്തേയ്ക്കാനും തന്നെ അപമാനിക്കാനുമുള്ള കരുതിക്കൂട്ടിയുള്ള പ്രചാരണമാണിതെന്നു വി.എസ്. പറയുന്നു. പാര്‍ട്ടി സംസ്ഥാന നേതൃത്വവും താനും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടെന്നു വരുത്തിത്തീര്‍ക്കാനുള്ള പാഴ്‌വേലയാണിത്. ഇത്തരം പ്രചാരണങ്ങളെ ജനങ്ങള്‍ അവജ്ഞയോടെ തള്ളിക്കളയണമെന്നും വി.എസ്. പറയുന്നു. പാര്‍ട്ടി നേതൃത്വത്തിന്റെ തെറ്റുകള്‍ ഇടതുപക്ഷത്തിന് ക്ഷീണമുണ്ടാക്കിയെന്ന് ജനശക്തി വാരികയ്ക്കു നല്‍കിയ അഭിമുഖത്തില്‍ വി.എസ്. പറഞ്ഞിരുന്നു.

വര്‍ഗീയ പാര്‍ട്ടികളുമായി കൂട്ടുകെട്ടുണ്ടാക്കിയതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയായിരുന്നു വിമര്‍ശനം. ഇതു മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണു വിശദീകരണവുമായി വി.എസ്. എത്തിയത്.

Share this news

Leave a Reply

%d bloggers like this: