ജനം ഇരമ്പിയാര്‍ത്തു, ജലകരത്തിനെതിരേയും കെനി സര്‍ക്കാരിനെതിരേയും

 

ഡബ്ലിന്‍:ജനങ്ങള്‍ക്ക് മേല്‍ അടിച്ചേല്‍പ്പിക്കപ്പെട്ട ജലക്കരത്തിനെതിരേ ഇന്ന് ഡബ്ലിനിലെ ജനറല്‍ പോസ്റ്റ് ഓഫീസ് അങ്കണത്തില്‍ ആരിരങ്ങള്‍ അണിനിരന്നു.റൈറ്റ് 2 വാട്ടര്‍ എന്ന സംഘടന സംഘടിപ്പിച്ച റാലിയിലെ മുദ്രാവാക്യങ്ങള്‍ സര്‍ക്കാരിന്റെ കുറ്റകരമായ മൗനത്തിനെതിരേയുള്ള പൊതു ജനത്തിന്റെ ശബ്ദമായി മാറി. രാജ്യത്തെ വലതുപക്ഷ രാഷ്ട്രീയ വാദികള്‍ എന്നറിയപ്പെടുന്ന സിന്‍ ഫെയ്ന്‍ ഉപനേതാവ് മേരി ലോ മക് ഡോണാള്‍ഡ് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ പങ്കെടുത്ത പ്രതിക്ഷേധ പ്രകടനത്തില്‍ ഇടതു പക്ഷ പ്രവര്‍ത്ത്കരും മറ്റു ജന സംഘടനകളും പങ്കെടുത്തു.

ഇന്നത്തെ പ്രതിക്ഷേധ റാലിയില്‍ ഫാ:പീറ്റര്‍ മക് വേരി സര്‍ക്കാരിന്റെ പാവങ്ങളോടുള്ള നിഷേധാത്മക നിലപാടിനെ രൂക്ഷമായി വിമര്‍ശിച്ചതിനൊപ്പം സാധാരണക്കാര്‍ക്കും കുറഞ്ഞ വരുമാനക്കാര്‍ക്കും മേലുള്ള സര്‍ക്കാരിന്റെ കടുത്തനടപടിയെ രൂക്ഷമായാണ് വിമര്‍ശിച്ചത്. എന്നാല്‍ പരിസ്ഥിതി മന്ത്രി ഒഴികെ മറ്റാര്‍ക്കും സാധാരണക്കാരുടെ പ്രശ്‌നങ്ങള്‍ കണക്കാക്കുവാനുള്ള മനസ് ഇല്ല എന്ന് തുറന്നടിച്ചു.മന്ത്രി അലന്‍ കെല്ലിയ്ക്ക് നല്‍കിയ ക്ലീന്‍ ചിറ്റ് വരാനിരിക്കുന്ന രാഷ്ട്രീയ മാറ്റങ്ങള്‍ക്കുള്ള ചൂണ്ടു പലകയാണോ എന്നും രാഷ്ട്രീയ വൃത്തങ്ങള്‍ നീരീക്ഷിക്കുന്നു.

ജസ്യുട്ട് സഭാംഗമായ ഫാ:പീറ്റര്‍ മക് വേരി സാധാരണക്കാര്‍ക്കിടയിലും യുവാക്കള്‍ക്കിടയിലും ദശാബ്ദങ്ങളായി പ്രവര്‍ത്തിക്കുന്ന ഇദ്ദേഹത്തിന്റെ സാന്നിധ്യം സഭയുടെ നിലപാടുകളെ ചെറുക്കുന്ന ഫിന്നഗയ്ല്‍ ഉള്‍പ്പെടെയുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ആശങ്ക ഉളവാക്കുന്നതാണ്.

Share this news

Leave a Reply

%d bloggers like this: