ചോദ്യം ചോദിച്ചത് ഇഷ്ടപ്പെട്ടില്ല; സി.എന്‍.എന്‍-ന് വൈറ്റ് ഹൗസില്‍ വിലക്ക്

വാഷിംഗ്ടണ്‍: വാര്‍ത്താ സമ്മേളനത്തില്‍ കുടിയേറ്റ നയത്തെക്കുറിച്ച് ആവര്‍ത്തിച്ച് ചോദ്യങ്ങള്‍ ചോദിച്ച സി.എന്‍.എന്‍ റിപ്പോര്‍ട്ടറുടെ പ്രസ്സ് പാസ്സിന് വിലക്ക് ഏര്‍പ്പെടുത്തി. ട്രമ്പിനോട് കുടിയേറ്റവുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ ചോദിച്ചതിന് ജിം അക്കോസ്റ്റെ എന്ന റിപ്പോര്‍ട്ടറിന്റെ പ്രസ്സ് പാസ്സിനാണ് വിലക്ക് ഏര്‍പ്പെടുത്തിയത്.

യു.എസ്സില്‍ തെരഞ്ഞെടുപ്പിന്റെ ഭാഗമായി നടന്ന വാര്‍ത്താ സമ്മേളനത്തിലാണ് നാടകീയ രംഗങ്ങള്‍ ഉണ്ടായത്. നിരന്തരമായി ചോദ്യം ചോദിച്ച് ശല്യം ചെയ്ത റിപ്പോര്‍ട്ടറിനോട് ഇരിക്കാനും മൈക്ക് താഴെ വെയ്ക്കാനും ആവശ്യപ്പെട്ടെങ്കിലും അക്കോസ്റ്റെ സമ്മതിച്ചില്ല. തുടര്‍ന്ന് വൈറ്റ് ഹൌസ് ഉദ്യോഗസ്ഥ ഇയ്യാളുടെ കൈയില്‍ നിന്നും മൈക്ക് പിടിച്ച് വാങ്ങാന്‍ ശ്രമം നടത്തിയെങ്കിലും അക്കോസ്റ്റെ ഇത് തടയുകയായിരുന്നു. തുടര്‍ന്നാണ് ഇയാളുടെ വൈറ്റ് ഹൌസ് പ്രസ് പാസ്സിന് വിലക്ക് ഏര്‍പ്പെടുത്തിയത്.

റിപ്പോര്‍ട്ടര്‍ക്ക് നേരെ ഉണ്ടായ നടപടി അമേരിക്കന്‍ മാധ്യമങ്ങള്‍ക്ക് നേരെയുള്ള ട്രെമ്പ് ഭരണകൂടത്തിന്റെ മുന്നറിയിപ്പ് ആണെന്ന് സി.എന്‍.എന്‍ വാര്‍ത്താകുറിപ്പുകള്‍ പുറത്തുവിട്ടു. ഭരണകൂടത്തിന്റെ പത്ര സ്വാതന്ത്ര്യം ഇല്ലാതാക്കുന്ന നടപടി അപലപനീയമാണെന്നും സി.എന്‍.എന്‍ കൂട്ടിച്ചേര്‍ത്തു. യു.എസ്സിലെ മാധ്യമങ്ങളും സംഘടനകളും അക്കോസ്റ്റേയുടെ കൂടെയാണ്.

എ എം

Share this news

Leave a Reply

%d bloggers like this: