ചൊവ്വാഴ്ച മുടിമുറിക്കുന്നത് മതവികാരത്തെ വ്രണപ്പെടുത്തുന്നു, ബാര്‍ഷോപ്പ് തുറക്കാന്‍ സമ്മതിക്കില്ലെന്ന് പ്രതിഷേധക്കാര്‍

ര്‍

മംഗലാപുരം:ചൊവ്വാഴ്ച മുടി മുറിക്കുന്നത് ഹിന്ദുമതവികാരത്തെ വ്രണപ്പെടുത്തുന്നുവെന്നും ബാര്‍ബര്‍ഷോപ്പ് തുറക്കാന്‍ സമ്മതിക്കില്ലെന്നും പറഞ്ഞ് പ്രതിഷേധക്കാര്‍ രംഗത്ത്. മുസ്ലീം യുവാവ് ചൊവ്വാഴ്ച ബാര്‍ബര്‍ ഷോപ്പ് തുറന്നത് വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്. മംഗലാപുരത്തെ നെല്ലിയാഡി ഗ്രാമത്തിലാണ് ഇതിനെതിരെ അക്രമങ്ങള്‍ നടന്നത്. അക്രമത്തില്‍ ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പ്രശ്‌നമറിഞ്ഞെത്തിയ പോലീസ് രംഗം ശാന്തമാക്കി.

ബജ്രംഗ് ദള്‍ പ്രവര്‍ത്തകരാണ് അക്രമത്തിനു പിന്നിലെന്നാണ് പോലീസ് റിപ്പോര്‍ട്ടുകള്‍. സല്‍മാന്‍ എന്ന മുസ്ലീം യുവാവിന്റെയാണ് ബാര്‍ബര്‍ ഷോപ്പ്. ചൊവ്വാഴ്ച കട തുറക്കരുതെന്ന് നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു. കുറേ മാസങ്ങള്‍ യുവാവ് പ്രദേശവാസികള്‍ പറഞ്ഞതു അനുസരിച്ചു. എന്നാല്‍, കഴിഞ്ഞ ദിവസം നിബന്ധന തെറ്റിക്കുകയായിരുന്നു. വാക്കു തര്‍ക്കത്തില്‍ തുടങ്ങിയ പ്രശ്‌നം പിന്നീട് സംഘര്‍ഷത്തിനിടയാക്കുകയായിരുന്നു. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് യുവാവിനെ ആക്രമിക്കുകയും ചെയ്തു. ഹിന്ദുക്കള്‍ ചൊവ്വാഴ്ച മുടി മുറിക്കാറില്ലെന്നാണ് ഇവര്‍ പറയുന്നത്. ബാര്‍ബര്‍ അസോസിയേഷന്‍ നേതാവ് ഉദയകുമാര്‍ സല്‍മാനോട് കട അടയ്ക്കാന്‍ ആവശ്യപ്പെട്ടിരുന്നു.
-എജെ-

Share this news

Leave a Reply

%d bloggers like this: