ചൈനയില്‍ കെമിക്കല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി: മരണ സംഖ്യ 47 കവിഞ്ഞു

കിഴക്കന്‍ ചൈനയിലെ കെമിക്കല്‍ ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയില്‍ മരിച്ചവരുടെ എണ്ണം 47 ആയി. ജിയാംഗ്‌സു പ്രവിശ്യയിലെ യാന്‍ചെംഗിലുള്ള ഫാക്ടറിയിലാണ് വ്യാഴാഴ്ച സ്‌ഫോടനമുണ്ടായത്. പരിക്കേറ്റവരില്‍ പലരുടെയും നില ഗുരുതരമാണ്.

സ്‌ഫോടനത്തിനു പിന്നാലെ സമീപ മേഖലയില്‍ 2.2 തീവ്രതയുള്ള ഭൂചലനം ഉണ്ടായി. നിരവധി വീടുകളുടെ ചില്ലുകള്‍ തകര്‍ന്നു. പൊട്ടിത്തെറിയെ തുടര്‍ന്ന് ആകാശത്തേക്കു വമിക്കുന്ന പുകയില്‍ വിഷം അടങ്ങിയിട്ടുണ്ടെന്നും മുന്നറിയിപ്പു നല്കിയിരുന്നു.

സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. ഇതൊരു വ്യാവസായിക പാര്‍ക്കാണ്. ഇവിടത്തെ വളം നിര്‍മ്മിക്കുന്ന ഒരു ഫാക്ടറിയിലുണ്ടായ തീപിടുത്തമാണ് സ്ഫോടനത്തിനു കാരണമെന്ന് വാര്‍ത്ത ഏജന്‍സികള്‍ വ്യക്തമാക്കുന്നു.

ഇത്തരത്തിലുള്ള അപകടങ്ങള്‍ ചൈനയില്‍ പതിവാണ്. സുരക്ഷാ സൗകര്യങ്ങളുടെ വീഴ്ചയാണ് അതിനു കാരണം. നവംബറില്‍ പിവിസി നിര്‍മാണ പ്ലാന്റിലുണ്ടായ സ്ഫോടനത്തില്‍ 24 പേര്‍ കൊല്ലപ്പെടുകയും 21 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Share this news

Leave a Reply

%d bloggers like this: