ചൈനക്ക് ശക്തമായ സന്ദേശം നല്‍കിക്കൊണ്ട് ഇന്ത്യക്ക് യു.എസിന്റെ പ്രത്യേക പദവി; ജപ്പാനും ദക്ഷിണ കൊറിയക്കും ശേഷം യു.എസിന്റെ സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍-1 അംഗീകാരം ലഭിക്കുന്ന രാജ്യമായി ഇന്ത്യ

വാഷിങ്ടണ്‍: ജപ്പാനും ദക്ഷിണ കൊറിയക്കും ശേഷം യു.എസിന്റെ സ്ട്രാറ്റജിക് ട്രേഡ് ഓതറൈസേഷന്‍-1 (എസ്. ടി.എ-1) അംഗീകാരം ലഭിക്കുന്ന രാജ്യമായി ഇന്ത്യ. യു.എസ് കഴിഞ്ഞ ദിവസം പുറത്തിറക്കിയ വിജ്ഞാപനത്തിലാണ് ഇന്ത്യക്ക് എസ്.ടി.എ-1 പദവി നല്‍കിയത്. ഇതോടെ ഉയര്‍ന്ന സാങ്കേതിക വിദ്യകള്‍ ആവശ്യമുള്ള ഉത്പന്നങ്ങള്‍ പ്രതിരോധ മേഖലയിലടക്കം ഇന്ത്യക്ക് ലഭ്യമാകും.

ലോകത്തെമ്പാടുമുള്ള രാജ്യങ്ങളില്‍ എസ്.ടി.എ -1 പദവി ലഭിക്കുന്ന 37ാമത് രാജ്യമാണ് ഇന്ത്യ. ആണവ വിതരണ സംഘത്തില്‍ അംഗത്വമില്ലാതിരുന്നിട്ടും ഇന്ത്യയെ പ്രത്യേകമായി പരിഗണിച്ചാണ് യു.എസ് എസ്.ടി.എ-1 പദവി നല്‍കിയത്. മിസൈല്‍ സാങ്കേതിക വിദ്യാ നിയന്ത്രണ സമിതി (എം.ടി.സി.ആര്‍), വാസെന്നാര്‍ വ്യവസ്ഥ (ഡബ്ല്യു.എ), ആസ്‌ട്രേലിയ ഗ്രൂപ്പ് (എ.ജി), ആണവ വിതരണ സംഘം (എന്‍.എസ്.ജി) എന്നീ സംഘങ്ങളില്‍ അംഗത്വമുള്ള രാജ്യങ്ങള്‍ക്ക് മാത്രമാണ് സാധാരണയായി യു.എസ് ഈ പദവി നല്‍കാറുള്ളത്.

നാല് സംഘടനകളില്‍ മൂന്നെണ്ണത്തില്‍ ഇന്ത്യക്ക് അംഗത്വമുണ്ട്. എന്‍.എസ്.ജിയില്‍ മാത്രമാണ് ഇന്ത്യ അംഗമല്ലാത്തത്. എന്‍.എസ്.ജിയില്‍ ഇന്ത്യക്ക് അംഗത്വം നല്‍കുന്നതിന് പ്രധാന തടസം ചൈനയാണ്. എസ്.ടി.എ -1 പദവി അനുവദിച്ചതിലൂടെ ഇന്ത്യക്ക് എന്‍.എസ്.ജി അംഗ്വമുണ്ടായാല്‍ ലഭിക്കാവുന്ന എല്ലാ അവകാശങ്ങളും യു.എസ് അനുവദിച്ചു നല്‍കുക കൂടിയാണ് ചെയ്തത്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: