ചൊവ്വയില്‍ ദ്രവരൂപത്തിലുള്ള ജലത്തിന്‍റെ തെളുവകള്‍ സ്ഥിരീകരിച്ച് നാസ

വാഷിങ്ടണ്‍: ചൊവ്വയില്‍ ഇപ്പോഴും ദ്രവരൂപത്തില്‍ ജലമുണ്ടെന്നും നീരൊക്ക് പ്രത്യേക സമയത്ത് കാണപ്പെടുന്നതായും തെളിവ് ലഭിക്കുന്നതായും നാസയുടെ വെളിപ്പെടുത്തല്‍. മാര്‍സ് റീകൊനെയ്സന്‍സ് ഓര്‍ബിറ്റര്‍ (എംആര്‍ഒ) നല്‍കിയ തെളിവുകളാണ് നിഗമനത്തിലേക്ക് നയിച്ചിരിക്കുന്നത്. എംആര്‍ഒയിലേ ഇമേജിങ് സ്പെക്ട്രോമീറ്റര്‍ ഉപയോഗിച്ച് ഗവേഷകര്‍ നിഗൂഢമായിരുന്ന ചെരിവുകളില്‍ ജലം അടങ്ങിയ ധാതുക്കളുടെ സാന്നിധ്യം തിരിച്ചറിയുകയായിരുന്നു. ഇരുണ്ടതായ ഈ മേഖലകള്‍ കാണാതാവുകയും ചിലസമയം ഇരുണ്ട് വരികയും ചെയ്യുന്നുണ്ട്. വേനല്‍ കാലത്ത് ഇവ താഴേയ്ക്ക് ഒഴുകുന്നത് പോലെ കാണപ്പെടുന്നു. മഞ്ഞ് കാലമാകുന്നതോടെ ഇവ മങ്ങിപോകുകയും ചെയ്യും. ചൊവ്വയുടെ പലഭാഗത്തും ഇത്തരം പ്രതിഭാസം കാണുന്നുണ്ട്. മൈനസ് 23 ഡിഗ്രി സെല്‍ഷ്യസിന് മുകളില്‍ താപനില ഉയരുമ്പോഴാണിവ കാണുന്നത്. ഈ തെളിവുകള്‍ വെച്ച് ജലം ഇപ്പോഴും ദ്രവരൂപത്തില്‍ തന്നെ ചൊവ്വിയില്‍ ഉള്ളതായി ഉറപ്പിക്കാമെന്ന് നാസ വ്യക്തമാക്കുന്നു.

ഹ്രൈഡ്രേറ്റഡ് ആയ ഈ പദാര്‍ത്ഥങ്ങളുടെ പ്രവര്‍ത്തനം എന്താണെന്ന് കൂടി സൂചന നല്‍കുകയാണ് പഠനം. റോഡുകളില്‍ ഉപ്പ് വിതറുമ്പോള്‍ ഐസ് ഉരുകി വെള്ളമാകുന്നത് പോലെയാണവയുടെ പ്രവര്‍ത്തനം. ഇത്തരം ധാതുക്കള്‍ ലവണജലത്തന്‍റെ ഫ്രീസിങ് പോയന്‍റ് താഴ്ത്തും. റിക്കറിങ് സ്ലോപ് ലീനെ എന്നാണ് ഇരുണ്ട പാടുകളെ വിളിക്കുന്നത്. നൂറ് കണക്കിന് മീറ്റര്‍ നീളമുണ്ട് ഇവയ്ക്ക്. രണ്ട് രീതിയിലാണ് ഇതിനെക്കുറിച്ച് അനുമാനിക്കുന്നത് ഒന്ന് സ്വയം ഇത്തരം ലവണങ്ങള്‍ ഉണ്ടാകുന്നതിന് ഇരുണ്ട പാടുകള്‍ കാരണമാകുന്നുണ്ട്. അതായത് ലവണങ്ങളിലെ ജലത്തിന് ഈ ഇരുണ്ട ഭാഗമാണ് കാരണം. അതല്ലെങ്കില്‍ ജലം നേരിട്ട്പ്രധാനപങ്ക് വഹിക്കുന്നു മേഖലയില്‍.

ചില ജലം ചേര്‍ന്ന ലവണങ്ങള്‍ ജലത്തെ മൈനസ് 94 ഡിഗ്രിയിലും തണുത്തുറയാതെ സൂക്ഷിക്കുന്നതിന് കഴിവുള്ളവയാണ്. ഇത്തരം പ്രീക്ലോറൈറ്റുകള്‍ നേരത്തെ തന്നെ ചൊവ്വയുടെ ഉപരിതലത്തില്‍ കാണപ്പെട്ടിരുന്നതാണ്. അരിസോണ യൂണിവേഴ്സിറ്റിയില്‍ നിന്നുള്ള ലുജദ്ര ഒജയാണ് ഇത്തരം പാടുകളെ ആദ്യം തിരിച്ചറിഞ്ഞത്. 2010ലായിരുന്നു ഇത്. തുടര്‍ന്ന് നടത്തിയ നിരീക്ഷണങ്ങളും ചിത്രങ്ങളുടെ കൂടുതല്‍ വ്യക്തമാകുന്നതിനായുള്ള കാത്തിരിപ്പുമെല്ലാം കഴിഞ്ഞപ്പോള്‍ കുറെ കുടി വ്യക്തമായ ധാരണയിലേക്ക് എത്താന്‍ സാധിക്കുകയായിരുന്നു.

 

Share this news

Leave a Reply

%d bloggers like this: