ചെങ്ങന്നൂരില്‍ ഉപതെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചു. മെയ് 28ന് വോട്ടെടുപ്പ് നടക്കും. ഫലപ്രഖ്യാപനം 31നും.

മുന്നണികളുടെയും സ്ഥാനാര്‍ത്ഥികളുടെയും ആശങ്കയൊഴിഞ്ഞു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പ് തീരയതി തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചു. വോട്ടെടുപ്പ് മെയ് 28ന് നടക്കും. മെയ് 31ന് വോട്ടെണ്ണലും ഫലപ്രഖ്യാപനവും. തെരഞ്ഞെടുപ്പ് വിജ്ഞാപനം മെയ് മൂന്നിന് പുറത്തിറങ്ങും. പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി മേയ് 10ന് സൂക്ഷ്മ പരിശോധന 11നും പത്രിക പിന്‍വലിക്കാനുള്ള സമയപരിധി മെയ് 14 വരെയുമാണ്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം ഇന്നു മുതല്‍ നിലവില്‍ വന്നു.

സ്ഥാനാര്‍ത്ഥികള്‍ക്ക് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കേണ്ട അവസാന തിയതി മെയ് 10 ആണ്. മെയ് 11ന് പത്രികകളുടെ സൂക്ഷ്മപരിശോധന നടക്കും. പത്രിക പിന്‍വലിക്കാനുള്ള അവസാന തിയതി മെയ് 14 നാണ്. ചെങ്ങന്നൂരില്‍ നേരത്തെ തന്നെ പാര്‍ട്ടികള്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ ആരംഭിച്ചു കഴിഞ്ഞിരുന്നു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സജി ചെറിയാനാണ്. ഡി. വിജയകുമാര്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയും പി.എസ്. ശ്രീധരന്‍ പിള്ള ബിജെപി സ്ഥാനാര്‍ത്ഥിയുമാണ്

ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പിനായി മുന്നണികളും സ്ഥാനാര്‍ത്ഥികളും പലവട്ടം പ്രചാരണം പൂര്‍ത്തിയായെങ്കിലും വിജ്ഞാപനമിറങ്ങാന്‍ വൈകിയത് പ്രചാരണ ചൂടിലും നിരാശ പരത്തിയിരുന്നു. കര്‍ണാടക തെരഞ്ഞെടുപ്പിനൊപ്പം തീയതി പ്രഖ്യാപിക്കുമെന്ന വിശ്വാസത്തിലായിരുന്നു സ്ഥനാര്‍ത്ഥികള്‍ പ്രചാരണത്തിന് തുടക്കമിട്ടത്. എന്നാല്‍ വിജ്ഞാപനം പുറത്തിറങ്ങുന്നത് വൈകുകയായിരുന്നു. ചെങ്ങന്നൂര്‍ ഉള്‍പ്പെടെ പത്ത് നിയമസഭാ മണ്ഡലങ്ങളിലെയും നാല് ലോക്സഭാ മണ്ഡലങ്ങളിലേയും വിജ്ഞാപനം ഇതോടൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷന്‍ പ്രഖ്യാപിച്ചിട്ടുണ്ട്.

 

 

ഡികെ

Share this news

Leave a Reply

%d bloggers like this: