ചൂഷണത്തിന്റെ മറ്റൊരു മുഖവുമായി ഡബ്ലിനിലെ ഇന്റര്‍നെറ്റ് കഫേകള്‍

ഡബ്ലിന്‍: അന്തിയുറങ്ങാന്‍ ഇടമില്ലാത്തവര്‍ക്ക് വ്യക്തികളും, സംഘടനകളും കഴിയുന്ന വിധത്തില്‍ സഹായ ഹസ്തം നീട്ടുമ്പോള്‍ ഇതില്‍ നിന്നും വേറിട്ട കാഴ്ചകള്‍ ഒരുക്കുകയാണ് കോ ഡബ്ലിനിലെ ഫൈവ് സ്റ്റാര്‍ ഇന്റര്‍നെറ്റ് കഫെ. ഒരേ സമയം ബ്രൗസ് ചെയ്യാനും, കിടന്നുറങ്ങാനും കഴിയുമെന്നതാണ് ഇവിടുത്ത പ്രതേകത. എന്നാല്‍ ഉറങ്ങുന്നവര്‍ 10 യൂറോ നല്‍കണം എന്നൊരു വ്യവസ്ഥയുണ്ട്. പണം നല്‍കുന്നവര്‍ക്ക് ഇതിനകത്തെ കസേരകള്‍ ബെഡ് ആയി ഉപയോഗിക്കാം അല്ലെങ്കില്‍ ഓണ്‍ലൈനില്‍ വന്നു ചാറ്റ് ചെയ്യാം.

ഈ വാര്‍ത്തകള്‍ എല്ലാം സ്ഥിതീകരിക്കുന്നത് ഫൈസ്റ്റാര്‍ ഇന്റര്‍നെറ്റ് കഫെയുടെ ഉടമ യോര്‍ക്ക് വാനും മാനേജര്‍ ലൂക്ക് മായും ആണ്. ഓരോ ആഴ്ചകളിലും ആയിരം യൂറോ വീടില്ലാത്തവര്‍ക്ക് താമസിക്കാന്‍ നല്‍കുന്നതിലൂടെ ഇവര്‍ സമ്പാദിക്കുന്നുണ്ട്. ഇന്റര്‍നെറ്റ് ഉപയോഗത്തിന് മണിക്കൂര്‍ 2 യൂറോ വീതമാണ് ഈടാക്കുന്നത്. എന്നാല്‍ തല ചായ്ക്കാന്‍ എത്തുന്നവര്‍ 10 യൂറോ നല്‍കണം. അതായത് മണിക്കൂറില്‍ ഓരോ യൂറോ വെച്ച് 10 മണിക്കൂര്‍ നേരത്തേക്ക് ഇവിടെ കിടന്നുറങ്ങുകയോ, ഇന്റര്‍നെറ്റ് ഉപയോഗിക്കുകയോ ചെയ്യാം. രാത്രിയില്‍ എത്തുന്നവര്‍ക്ക് താമസത്തിനു പുറമെ ചൂട് വെള്ളവും കാപ്പിയും ആവശ്യമെങ്കില്‍ നല്കാറുണ്ടെന്നും ഇവര്‍ പറയുന്നു. തണുപ്പ് കൂടുന്ന സീസണില്‍ ഇവിവിടെ നല്ല തിരക്കാണ്. സില്‍വര്‍ എമര്‍ജന്‍സി ഹൗസിങ് യൂണിറ്റുകളില്‍ താമസിക്കാന്‍ ഇഷ്ടമില്ലാത്തവരും ഇവിവിടെ അഭയം പ്രാപിക്കാറുണ്ട്.

ടോയ്‌ലറ്റും, പാചക സൗകര്യങ്ങളും ഇതിനകത്ത് ലഭ്യമല്ല. ഭവന രതിതരെ ചൂഷണത്തിന് ഇരകളാക്കി കൊള്ളലാഭം സമ്പാദിക്കുന്ന ഇവര്‍ക്കെതിരെ സംഘടനകളും, വ്യക്തികളും, രംഗത്ത് വന്നിട്ടുണ്ട്. ചില പ്രശ്‌നക്കാരായ താമസക്കാര്‍ എത്തുമ്പോള്‍ പോലീസിനെ വിളിച്ചുവരുത്തേണ്ട സാഹചര്യവും വന്നെത്താറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ ഇവര്‍ ഇന്റര്‍നെറ്റ് ഉപഭോക്താക്കള്‍ എന്ന രീതിയിലാണ് കടയുടമകള്‍ ഇവരെ പരിചയപെടുത്താറുള്ളത്. ശല്യക്കാരായവരെ ഒഴിവാക്കി വിടുകയും ചെയ്യും. സംഭവം പുറത്തറിഞ്ഞതോടെ ദുര്‍ബല വിഭാഗത്തെ ചൂഷണം ചെയ്യുന്നതിന് കടയുടമകള്‍ നിയമ നടപടികള്‍ സ്വീകരിക്കേണ്ടി വന്നേക്കും. ഈ സംഭവം ഹൗസിങ് മന്ത്രിയുടെ ശ്രദ്ധയില്‍ പെടുത്താന്‍ ഒരുങ്ങുകയാണ് ഭവനരഹിതര്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന സംഘടനകള്‍.

എ എം

Share this news

Leave a Reply

%d bloggers like this: