ചൂട് റെയില്‍വേ ട്രാക്കുകളെ വളയിക്കുന്നു : യു.കെ യില്‍ ഈ ആഴ്ച താപനില സര്‍വകാല റെക്കോര്‍ഡിലെത്തുമെന്ന് കാലാവസ്ഥ പ്രവചനം

ലണ്ടന്‍ : ഈ ആഴ്ചയില്‍ ചൂട് കൂടുമെന്നതിനാല്‍ പൊതുജനങ്ങള്‍ക്ക് ജാഗ്രത നിര്‍ദേശം നല്‍കി യു.കെ. പ്രായമായവരും, ശാരീരിക അവശത അനുഭവിക്കുന്നവരും കഴിവതും ഈ ആഴ്ചയിലെ യാത്ര ഒഴിവാക്കാനാണ് നിര്‍ദേശം. താപനില 39 സെല്‍ഷ്യസ് വരെയെങ്കിലും ഉയരുന്നതോടെ നിലവിലെ റെക്കോര്‍ഡ് താപനിലയായ 36.7 സെല്‍ഷ്യസ് തകരുമെന്നാണ് കരുതുന്നത്.

യു.കെ യില്‍ റെയില്‍ പാളങ്ങള്‍ ചൂടിനെ തുടര്‍ന്നു വികസിക്കുന്നതിനാല്‍ റെയില്‍വേ സര്‍വീസുകളെല്ലാം വേഗത കുറച്ചായിരിക്കും ഓടുക. മാത്രമല്ല ചില റൂട്ടുകളില്‍ സര്‍വീസ് നിര്‍ത്തിവെയ്ക്കാനും തീരുമാനിച്ചു. കടുത്ത താപനില ട്രെയിന്‍ യാത്രകളെ ബാധിക്കുമെന്നാണ് കാലാവസ്ഥാ പ്രവചനങ്ങള്‍. നേരിട്ട് സൂര്യതാപം ഏല്‍ക്കുന്നതോടെ ലോഹ റെയിലുകള്‍ 50 ഡിഗ്രി ചൂടില്‍ ചുട്ടുപൊള്ളുമെന്ന് സൗത്ത്ഈസ്റ്റേണ്‍ റെയില്‍ വ്യക്തമാക്കി.

ചൂട് ഉയരുന്നതോടെ റെയില്‍വെ ലൈനുകള്‍ വികസിക്കാനും വളയാനും ഇടയാക്കും. വെയില്‍ പുറത്തിറങ്ങുന്നവര്‍ മതിയായ സുരക്ഷാ മാര്‍ഗങ്ങള്‍ സ്വീകരിക്കാനും അറിയിപ് നല്‍കി. മിനി ഹീറ്റ്വേവ് ബ്രിട്ടനെ തേടിയെത്തിയതോടെ മെറ്റ് ഓഫീസിന് പുറമെ പബ്ലിക് ഹെല്‍ത്ത് ഇംഗ്ലണ്ടും രാജ്യത്താകമാനം ഹീറ്റ്വേവ് ആക്ഷന്‍ അലേര്‍ട്ട് പ്രഖ്യാപിച്ചു. വെള്ളം ആവശ്യത്തിന് കുടിക്കാനും, തണല്‍ നേടാനും, സൂര്യതാപത്തില്‍ നിന്നും സ്വയം രക്ഷിക്കാനുമാണ് പബ്ലിക് ഹെല്‍ത്ത് പൊതുജനങ്ങള്‍ക്ക് നല്‍കിയ ഉപദേശം.

Share this news

Leave a Reply

%d bloggers like this: