ചിലി ഭൂകമ്പം…സുനാമി മുന്നറിയിപ്പ് അധികൃതര്‍ പിന്‍വലിച്ചു, മരണം എട്ട്

സാന്രിയാഗോ: മദ്ധ്യ ചിലിയില്‍ ബുധനാഴ്ച രാത്രിയുണ്ടായ ശക്തമായ ഭൂചലനത്തില്‍ മരണമടഞ്ഞവരുടെ എണ്ണം എട്ടായി. അതേസമയം, ഭൂകമ്പത്തെ തുടര്‍ന്ന് പുറപ്പെടുവിച്ച സുനാമി മുന്നറിയിപ്പ് അധികൃതര്‍ പിന്‍വലിച്ചു. പ്രാദേശിക സമയം ബുധനാഴ്ച രാത്രി 7.54നായിരുന്നു 8.3 തീവ്രത രേഖപ്പെടുത്തിയ ശക്തമായ ഭൂകമ്പം ഉണ്ടായത്. ഇല്ലാപ്പെല്‍ നഗരത്തിന് 46 കിലോമീറ്റ!ര്‍ പടഞ്ഞാറ് കൊക്വിമോ കടലില്‍ 25 കീലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്രെ പ്രഭവ കേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വേ വ്യക്തമാക്കി.

മേഖലയില്‍ പന്ത്രണ്ടിലധികം തുടര്‍ചലനങ്ങലും അനുഭവപ്പെട്ടു. ഇല്ലാപ്പെല്ലിലും കൊക്വിമോയിലും ഭൂകമ്പം കനത്ത നാശനഷ്ടങ്ങള്‍ സൃഷ്ടിച്ചു. ആയിരക്കണക്കിന് ആളുകള്‍ ഭവനങ്ങള്‍ ഉപേക്ഷിച്ച് തുറസായ ഇടങ്ങളില്‍ അഭയം തേടിയിരിക്കുകയാണ്. ഭൂകമ്പം ഏറെ നാശംവിതച്ച കൊക്വിമോയില്‍ കുടിവെള്ള വിതരണവും വൈദ്യൂതി ബന്ധവും തടസ്സപ്പെട്ടിരിക്കുകയാണ്.

ഭൂചനത്തെ തുടര്‍ന്ന് കൊക്വിമോ തീരത്ത് പതിനഞ്ച് അടി ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിക്കുകയുണ്ടായി. പ്രഭവകേന്ദ്രത്തിന്‍റെ തെക്കും പടിഞ്ഞാറ് ലാ പു‍ന്‍റ വരെയും ശക്തമായ തിരമാല വീശി. തിരമാലയില്‍പ്പെട്ടാണ് അഞ്ച് പേര്‍ മരിച്ചതെന്ന് റിപ്പോര്‍ട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: