ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് ഏര്‍ളി ബേര്‍ഡ് ഓഫറുകള്‍ ഇന്നവസാനിക്കുന്നു

മുദ്ര സ്‌കൂള്‍ ഓഫ് ഇന്ത്യന്‍ ക്ലാസ്സില്‍ ഡാന്‌സസും മുദ്ര ഇവന്‍സ് അണിയിച്ചൊരുക്കുന്ന ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ടിലേക്കുള്ള ഓണ്‍ലൈന്‍ ഏര്‍ളി ബേര്‍ഡ് ഓഫറുകള്‍ ഇന്ന് അര്‍ദ്ധരാത്രിയോടു കൂടി അവസാനിക്കുന്നു .ഓഗസ്റ്റ് ഇരുപത്തഞ്ചാം തീയതി ശനിയാഴ്ച വൈകുന്നേരം അഞ്ചു മണിക്ക് സൈന്‍ റ്റോളജി കമ്യൂണിറ്റി സെന്ററില്‍ കെ എസ് ചിത്ര എന്ന മതിവരാസംഗീതത്തിന്റെ തിരശ്ശീല ഉയരും. മുദ്ര ഇന്‍സിനൊപ്പം സിക്സ്റ്റ് റെന്റ് എ കാറും നിളയും ചേര്‍ന്ന് ഐറിഷ് മലയാളികള്‍ക്കായി സമര്‍പ്പിക്കുന്ന ചിത്ര ലൈവ് ഇന്‍ കണ്‍സേര്‍ട്ട് എന്ന മോഹസിംഫണിയുടെ പ്രധാന ഇരിപ്പടങ്ങളത്രേയും ഇവിടുത്തെ സംഗീതപ്രേമികള്‍ സ്വന്തമാക്കി എന്നുള്ളത് കെ എസ് ചിത്ര എന്ന നമ്മുടെ സ്വന്തം ചിത്ര ചേച്ചിയോടുളള കലര്‍പ്പില്ലാത്ത സ്‌നേഹത്തിന്റെ ഉത്തമോദാഹരണമായി കണക്കാക്കാം കലാസംഗീതരംഗങ്ങളില്‍ ഐറിഷ് മലയാളി എന്നും ഓമനിക്കാനും ഓര്‍മ്മകളില്‍ സൂക്ഷിക്കാനും ആ ദിവസത്തിനായി കാത്തിരിക്കുകയാണ്, ഓഗസ്റ്റ് ഇരുപത്തഞ്ചാം തീയതിയിലേക്ക് ചുരുങ്ങിയ ദിവസങ്ങള്‍ മാത്രം അവശേഷിക്കേ ഓണ്‍ലൈന്‍ ടിക്കറ്റിങ്ങിലൂടെ തങ്ങളുടെ ഇരിപ്പിടങ്ങള്‍ നേരത്തെ തന്നെ സ്വന്തമാക്കി എന്നത് മാറുന്ന മലയാളി യുടെ പുതിയ മുഖമാണ് കാണാന്‍ സാധിക്കുന്നത് പരിമിധമായ ടിക്കറ്റുകള്‍ മാത്രം അവശേഷിക്കുമ്പോള്‍ ഇന്നു അര്‍ദ്ധരാത്രി വരെ കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ എല്ലാവര്‍ക്കും സ്വന്തമാക്കാവുന്നതാണ്

അയര്‍ലണ്ടിലുള്ള തെന്നിന്ത്യക്കാരുടെ മുഴുവന്‍ സംഗീത ഹൃദയങ്ങളും കാത്തിരിക്കുന്ന സംഗീത സായാഹ്നം മലയാളിക്ക് ഇരട്ടി മധൂരമാണ് നല്‍കുന്നത് ,കാരണം ഏതൊരു മലയാളിയുടെയും എക്കാലത്തേയും ഏറ്റവും വലിയ വികാരമായ തിരുവോണ സന്ധ്യയിലേക്കാണ് ആ സാന്ദ്ര സംഗീതം പെയ്തിറങ്ങുന്നത് .മഞ്ഞള്‍ പ്രസാദം നെറ്റിയില്‍ ചാര്‍ത്തി മഞ്ഞക്കുറി മുണ്ടും ചുറ്റി പൊന്നോണ പൂക്കളമിട്ടു് തൂശനില വിരിച്ചു് തുമ്പപ്പൂ ചോറും വിളമ്പി മലയാളി കാത്തിരിക്കുകയാണ് വര്‍ഷത്തിലൊരിക്കല്‍ വരുന്ന തങ്ങളുടെ മഹാബലി തമ്പുരാനൊപ്പം ജീവിതത്തിലൊരിക്കല്‍ മാത്രം കണ്ടുമുട്ടിയേക്കാവുന്ന കെ എസ് ചിത്ര എന്ന സ്വര സ്വപ്നത്തേയും…..
For tickets call
Kiran 0872160733
Sujith 0860291260
Pradeep 0871390007
Alex 0871237342

 

Share this news

Leave a Reply

%d bloggers like this: