ചര്‍ച്ചകള്‍ ഫലം കണ്ടില്ല;ബസ് ഐറാന്‍ സമരത്തിന് തയ്യാര്‍; അയര്‍ലണ്ടില്‍ പൊതുഗതാഗതം തടസ്സപ്പെടും

ഡബ്ലിന്‍ ; വര്‍ക്ക് പ്ലെയ്‌സ് റിലേഷന്‍ കമ്മീഷന്റെ ശുപാര്‍ശ അനുസരിച്ച് യൂണിയന്‍ അംഗങ്ങളും ബസ് മാനേജ്മെന്റും തമ്മില്‍ നടത്തിയ ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്ന് ബസ് ഐറാന്‍ സമരത്തിന് ഇറങ്ങിത്തിരിക്കുമെന്ന് ഉറപ്പായി. തൊഴിലാളികളുടെ പ്രശ്‌നങ്ങളോട് മുഖം തിരിഞ്ഞു നില്‍ക്കുന്ന മാനേജ്മെന്റ് തങ്ങള്‍ ഈസമരം നടത്താന്‍ പ്രേരിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് നാഷണല്‍ ബസ് ആന്‍ഡ് റെയില്‍ യൂണിയന്‍ വ്യക്തമാക്കി.

യൂണിയന്‍ അംഗങ്ങള്‍ക്ക് പണിമുടക്കുമായി മുന്നോട്ട് പോകാനുള്ള നോട്ടീസ് വിതരണവും ആരംഭിച്ച് കഴിഞ്ഞു. ബസ് ഐറാന്‍ നഷ്ടത്തിലോടുന്നതുമായി ബന്ധപ്പെട്ട ഗതാഗത കമ്മീഷന്‍ റിപ്പോര്‍ട്ടിനെ തുടര്‍ന്ന് ഫെബ്രുവരി 20 മുതല്‍ തൊഴിലാളികളുടെ ശമ്പളം വെട്ടിക്കുറയ്ക്കാന്‍ ഒരുങ്ങിയ മാനേജ്മെന്റിനോട് തങ്ങളുടെ പ്രതിഷേധം അറിയിച്ച തൊഴിലാളികള്‍ ഇതേ ദിവസം അനിശ്ചിതകാല സമരത്തിന് ആഹ്വാനം ചെയ്യുകയായിരുന്നു.

ഇതിനിടയില്‍ വര്‍ക്ക് പ്ലെയ്‌സ് കമ്മീഷന്‍ ഇടപെട്ട് തൊഴിലാളികളെയും മാനേജ്മെന്റിനെയും ഒത്തുതീര്‍പ്പില്‍ എത്തിക്കാനുള്ള ശ്രമവും പരാജയപ്പെട്ടു. ഗതാഗത മന്ത്രി ഷെയിന്‍ റോസിന്റെ നേതൃത്വത്തില്‍ ചര്‍ച്ചകള്‍ അരങ്ങേറിയെങ്കിലും അതെല്ലാം അലസിപ്പിരിയുകയാണുണ്ടായത്. റയില്‍ യൂണിയന്‍ അംഗങ്ങളും സമരത്തില്‍ പങ്കാളികളാകുന്നത് അയര്‍ലന്റിലെ പൊതുഗതാഗതത്തെ സാരമായി ബാധിക്കും. പ്രധാന ബസ്-റയില്‍ വിഭാഗങ്ങള്‍ യാത്രാമാര്‍ഗങ്ങള്‍ അടച്ചിടേണ്ടി വരും. അടിസ്ഥാന മൂലധനമില്ലാത്ത ബസ് ഐറാന്‍, ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചല്ല അത് നേടേണ്ടതെന്ന് യൂണിയന്‍ നേതാക്കള്‍ ആരോപിക്കുന്നു. ഇനിയും മറ്റൊരു ചര്‍ച്ചയ്ക്ക് തയ്യാറാവില്ലെന്നും യുണിയന്‍ നേതാക്കളും ഭീഷണി മുഴക്കിക്കഴിഞ്ഞു.

ചില റൂട്ടുകള്‍ വെട്ടിച്ചുരുക്കി തൊഴിലാളികളെ പറഞ്ഞു വിടാനുള്ള ശ്രമവും ബസ് ഐറാന്‍ നടത്തിയിരുന്നു. ജീവനക്കാര്‍ക്ക് മുകള്‍ തട്ടില്‍ നിന്നും താഴെ തട്ട് വരെ ഉയര്‍ന്ന ശമ്പള നിരക്ക് നല്‍കിവരുന്നത് കനത്ത സാമ്പത്തീക ബാധ്യത സൃഷ്ടിക്കുന്നുണ്ട്. ഇത് കുറച്ചുകൊണ്ട് വരാതെ മുന്നോട്ട് പോകാന്‍ കഴിയില്ലെന്നാണ് മാനേജ്മെന്റിന്റെ തീരുമാനം.

 

 
എ എം

Share this news

Leave a Reply

%d bloggers like this: