ചരിത്രപരമായ തീരുമാനവുമായി ബെര്‍മുഡ: സ്വവര്‍ഗ്ഗ വിവാഹത്തിന്റെ നിയമസാധുത റദ്ദാക്കുന്നു

 

വിവാഹത്തിന്റെ പവിത്രതയെ മനസ്സിലാക്കിയുള്ള ചരിത്രപരമായ തീരുമാനവുമായി വടക്കേ അറ്റ്‌ലാന്റിക് അറ്റ്‌ലാന്റിക് സമുദ്രത്തിലെ ബ്രിട്ടീഷ് പരമാധികാരത്തില്‍ പെടുന്ന ദ്വീപായ ബെര്‍മുഡ. സ്വവര്‍ഗ്ഗ വിവാഹത്തിന്റെ നിയമസാധുത റദ്ദാക്കുവാനാണ് പാര്‍ലമെന്റ് പ്രതിനിധികള്‍ തീരുമാനിച്ചത്. നേരത്തെ സ്വവര്‍ഗ്ഗ വിവാഹത്തിന് അനുമതി നല്‍കിയിരിന്നെങ്കിലും ആറു മാസങ്ങള്‍ക്ക് ശേഷം തീരുമാനം റദ്ദാക്കുവാന്‍ അധികൃതര്‍ തീരുമാനിക്കുകയായിരിന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഒരു രാജ്യത്തു സ്വവര്‍ഗ്ഗവിവാഹത്തിന് അനുമതി നല്‍കിയതിന് ശേഷം തീരുമാനം റദ്ദാക്കാന്‍ തീരുമാനിക്കുന്നത്.

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് സ്വവര്‍ഗ്ഗ വിവാഹം നിരോധിക്കുന്ന ‘ഡൊമസ്റ്റിക്ക് പാര്‍ട്ണര്‍ഷിപ്പ്’ ബില്‍ ബെര്‍മുഡയിലെ ഹൗസ് ഓഫ് അസംബ്ലിയിലെ അംഗങ്ങള്‍ പാസ്സാക്കിയത്. പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമേ വിവാഹബന്ധം പാടുള്ളൂവെന്ന് ‘ഡൊമസ്റ്റിക്ക് പാര്‍ട്ണര്‍ഷിപ്പ്’നിയമത്തില്‍ പറയുന്നു. സെനറ്റിന്റെ അംഗീകാരത്തോടെ മാത്രമേ ബില്‍ പ്രാബല്യത്തില്‍ വരികയുള്ളൂ.

അതേസമയം സ്വവര്‍ഗ്ഗ വിവാഹത്തിന് അംഗീകാരം നല്‍കിയിരിന്ന ആറുമാസ കാലയളവില്‍ നടന്ന വിവാഹങ്ങള്‍ക്ക് നിയമസാധുതയുണ്ട്. പുരോഗമന വിരുദ്ധം എന്ന് പറഞ്ഞുകൊണ്ട് പ്രതിപക്ഷ എംപിമാര്‍ ഈ ബില്ലിനെ അനുകൂലിക്കുന്നില്ലെങ്കിലും 18 ലധികം എംപിമാരുടെ പിന്തുണയുള്ളതിനാല്‍ ബില്ല് പാസ്സാക്കിയെടുക്കുവാന്‍ കഴിയുമെന്ന് ആഭ്യന്തര മന്ത്രി വാള്‍ട്ടണ്‍ ബ്രൌണ്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നടന്ന ജനഹിതപരിശോധനയില്‍ ഭൂരിഭാഗം വോട്ടര്‍മാരും സ്വവര്‍ഗ്ഗവിവാഹത്തിനെതിരായാണ് വോട്ട് ചെയ്തതെങ്കിലും വിധി മാറി മറിയുകയായിരിന്നു. മനുഷ്യാവകാശ വ്യവസ്ഥകള്‍ വെച്ച് നോക്കുമ്പോള്‍ പുരുഷനും സ്ത്രീയും തമ്മില്‍ മാത്രമേ വിവാഹബന്ധമേ പാടുള്ളുവെന്ന പരമ്പരാഗത വ്യവസ്ഥ നിലനില്‍ക്കുന്നതല്ലെന്ന് പറഞ്ഞുകൊണ്ട് വിവാഹത്തിനായി സ്വവര്‍ഗ്ഗ ദമ്പതികള്‍ സമര്‍പ്പിക്കുന്ന അപേക്ഷ ദ്വീപിലെ രജിസ്ട്രാര്‍ ജെനറല്‍ തള്ളികളയരുതെന്ന് ഒരു ജഡ്ജി വിധിപ്രസ്താവന നടത്തിയിരിന്നു.

 

ഡികെ

 

Share this news

Leave a Reply

%d bloggers like this: