ചപല കൊടുങ്കാറ്റ് യെമനില്‍ ആഞ്ഞടിച്ചു, വ്യാപകനാശം; 2 മരണം

 
സന: യെമനിലെ സൊകോത്ര ദ്വീപില്‍ വീശിയടിച്ച ചപല ചുഴലിക്കാറ്റില്‍ വ്യാപകനാശം. രണ്ട് പേര്‍ മരിച്ചു. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. നൂറിലേറെ വീടുകള്‍ തകര്‍ന്നു. ഒമ്പതിനായിരത്തോളം പേരെ മാറ്റിപ്പാര്‍പ്പിച്ചു. യെമന്റെ തീരപ്രദേശത്തേക്ക് നീങ്ങിക്കൊണ്ടിരിക്കുന്ന ചപല ചൊവ്വാഴ്ച രാവിലെയോടെ പ്രദേശത്ത് വീശിയടിക്കുമെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു.

തീരനഗരമായ മുക്കല്ലയിലായിരിക്കും ചുഴലിക്കാറ്റ് ഏറെ നാശം വിതയ്ക്കുക എന്നാണ് പ്രവചനം. ചുഴലിക്കാറ്റിനെത്തുടര്‍ന്ന് കനത്ത മഴയ്ക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ട്. നേരത്തെ ഒമാനിലെ സലാലയിലായിരിക്കും ചപല ആദ്യമെത്തുക എന്നായിരുന്നു മുന്നറിയിപ്പ്.

ചപലയുടെ ദിശ പടിഞ്ഞാറേക്ക് നീങ്ങിയെങ്കിലും ഒമാനിലെ ദോഫാര്‍, അല്‍വുസ്ത മേഖലകളില്‍ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. നിരവധി പേരെ മാറ്റിപ്പാര്‍പ്പിച്ചു. 10മീറ്ററോളം ഉയരത്തിലുള്ള ശക്തമായ തിരമാലകള്‍ക്ക് സാധ്യതയുള്ളതിനാല്‍ മത്സ്യബന്ധനത്തിനായി കടലില്‍ പോകരുതെന്ന് മുന്നറിയിപ്പുണ്ട്.അതേസമയം ചുഴലിക്കാറ്റ് യുഎഇയെ നേരിട്ട് ബാധിക്കില്ലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു.

-എജെ-

Share this news

Leave a Reply

%d bloggers like this: