ചന്ദ്രയാന്‍ 2 ദൗത്യം: അവസാന നിമിഷം വിക്ഷേപണം മാറ്റിവെച്ചത് ഇന്ധന ടാങ്കിലെ സമ്മര്‍ദ്ദം കുറഞ്ഞത് മൂലം

ഇന്ത്യയുടെ രണ്ടാം ചാന്ദ്ര പര്യവേഷണ ദൗത്യമായ ചന്ദ്രയാന്‍ 2 വിക്ഷേപണം മാറ്റിവയ്ക്കാനിടയാക്കിയ സാങ്കേതിക പ്രശ്‌നം ഇന്ധന ടാങ്കിലെ സമ്മര്‍ദ്ദം കുറഞ്ഞതെന്ന് കണ്ടെത്തല്‍. ജിഎസ് എല്‍വി മാര്‍ക്ക് 3 മുന്നിലെ ഇന്ധന ടാങ്കിലൊന്നില്‍ ഹീലിയം ഗ്യാസ് നിറയ്ക്കുന്നതിനിടയില്‍ പെട്ടന്ന് മര്‍ദ്ദ ചോര്‍ച്ച ഉണ്ടാവുകയായിരുന്നെന്നാണ് കണ്ടെത്തല്‍. ഇന്ത്യന്‍ എക്‌സ്പ്രസാണ് ഇക്കാര്യം അറിയിച്ചത്.

എന്നാല്‍, ഇന്ധന ടാങ്കില്‍ ഉണ്ടായ അപ്രതിക്ഷിത തകരാറിന്റെ യഥാര്‍ത്ഥ കാരണം ആ സമയം തിരിച്ചറിയാനായില്ലെന്നും റിപ്പോര്‍ട്ട് പറയുന്നു. മൈനസ് 100 ഡിഗ്രി സെല്‍ഷ്യസിനു താഴെയുള്ള താപനിലയിലേക്ക് സൂപ്പര്‍ കൂള്‍ ചെയ്ത ക്രയോജനിക് ഇന്ധനം ലോഡു ചെയ്യുന്നതിനിടയിലാണ് ഇത് സംഭവിച്ചത്. ഇന്ധനത്തിന്റെ താപനില വളരെ കുറവായതിനാല്‍ ഇന്ധന ടാങ്കുകള്‍ക്ക് ചുറ്റുമുള്ള അന്തരീക്ഷവും തണുക്കും. ഈ ഹീലിയം ടാങ്ക് ഇന്ധന ടാങ്കിന് സമീപത്താണ്. അതിനാല്‍, ഇന്ധനം ലോഡ് ചെയ്യുന്നതിനാലാണ് മര്‍ദ്ദം കുറയുന്നത്. നിറച്ച ബലൂണ്‍, ഐസ് ഇട്ടാല്‍ അത് വ്യതിചലിക്കും. സമാനമായ എന്തെങ്കിലും ഇവിടെയും സംഭവിക്കാം. എന്നാല്‍ ആ സമയത്ത് ശാസ്ത്രജ്ഞര്‍ക്ക് ഇന്ധന ലോഡിംഗ് മൂലമാണോ അതോ ഹീലിയം ചേമ്പറിലെ ചോര്‍ച്ച മൂലമാണോ എന്ന് കണ്ടെത്താന്‍ കഴിഞ്ഞില്ലെന്നും. ശാസ്ത്രജനെ ഉദ്ധരിച്ച് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഉണ്ടായത് ഇന്ധന ചോര്‍ച്ചയല്ലെങ്കില്‍ അത് വളരെ ഗുരുതരമായ പ്രശ്‌നമല്ലെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്. ”സമ്മര്‍ദ്ദം ക്രമേണ് വീണ്ടെടുക്കാനാവുന്നതാണ്. മുന്‍ ദൗത്യങ്ങളില്‍ ഇത് സംഭവിച്ചിട്ടുണ്ട്. എന്നാല്‍ ചന്ദ്രയാന്റെ കാര്യത്തില്‍ റിസ്‌ക് എടുക്കാന്‍ മിഷന്‍ സ്റ്റാഫിന് താല്‍പര്യമില്ലായിരുന്നു. അതിനാല്‍ ജാഗ്രത പാലിച്ച് വിക്ഷേപണം നീട്ടിവെക്കാന്‍ തീരുമാനിച്ചു, ”ശാസ്ത്രജ്ഞന്‍ പറഞ്ഞു.

ജൂലായ് 15ന് നിശ്ചയിച്ചിരുന്ന ചാന്ദ്രയാന്‍ 2 വിക്ഷേപണത്തിന്റെ ഒരുമണിക്കൂര്‍ മുന്‍പ് മാത്രമാണ് സാങ്കേതിക തകരാര്‍ ചൂണ്ടിക്കാട്ടി നടപടികള്‍ മാറ്റിവച്ചത്. എന്നാല്‍ തകരാറുകള്‍ പരിഹരിച്ചതായും ജൂലായ് 22 ന് ഉച്ചയ്ക്ക് 2.53 ന് ചന്ദ്രയാന്‍ 2 വിക്ഷേപിക്കുമെന്നും ഐഎസ് ആര്‍ഒ അറിയിച്ചിട്ടുണ്ട്.

Share this news

Leave a Reply

%d bloggers like this: