ചന്ദ്രയാന്‍- 2 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക്

ബംഗളൂരു : ചന്ദ്രയാന്‍-2 ഇന്ന് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കും. ചന്ദ്രയാന്റെ യാത്രയുടെ ഏറ്റവും നിര്‍ണായകമായ ഘട്ടങ്ങളിലൊന്നാണ് ഇന്ന് നടക്കുന്നത്. രാവിലെ 8.30-നും 9.30-നുമിടയില്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിക്കുമെന്നാണ് ഐഎസ്ആര്‍ഒ നല്‍കുന്ന വിവരം. ഭൂമിയുടെ ഭ്രമണപഥം വിട്ട് ഓഗസ്റ്റ് 14-ന് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി യാത്ര തുടങ്ങിയ പേടകം ദ്രവ എന്‍ജിന്‍ ജ്വലിപ്പിച്ചായിരിക്കും ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്ക് പ്രവേശിക്കുക.

ഭൂമിയുടെ ഭ്രമണപഥത്തില്‍ 23 ദിവസം ചുറ്റിയ ശേഷമാണ് ചന്ദ്രന്റെ ഭ്രമണപഥം ലക്ഷ്യമാക്കി പേടകം യാത്ര തുടങ്ങിയത്. ഏറെ വെല്ലുവിളി നിറഞ്ഞ ദൗത്യമാണ് ചന്ദ്രന്റെ ഭ്രമണ പഥത്തിലേക്കുള്ള പ്രവേശനമെന്ന് ഐ.എസ്.ആര്‍.ഒ. ചെയര്‍മാന്‍ ഡോ. കെ. ശിവന്‍ പറഞ്ഞു. അഞ്ച് ഘട്ടങ്ങളായാണ് പേടകത്തെ ഭുമിയുടെ ഭ്രമണപഥത്തില്‍ നിന്നും ഉയര്‍ത്തിയത്.

ചന്ദ്രന്റെ ഭ്രമണപഥത്തില്‍ വിജയകരമായി പ്രവേശിക്കാനായാല്‍ വീണ്ടും നാലുതവണ സഞ്ചാരപഥം മാറ്റും. ചന്ദ്രന്റെ 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കും. ഈ സഞ്ചാര പാതയില്‍ 13 ദിവസം ചുറ്റിയശേഷം സെപ്റ്റംബര്‍ രണ്ടിന് ഓര്‍ബിറ്ററില്‍നിന്ന് വിക്രം എന്നു പേരുള്ള ലാന്‍ഡര്‍ വേര്‍പെടുകയും. തുടര്‍ന്ന് സെപ്തംബര്‍ ഏഴിന് പേടകം ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലേക്ക് ഇറങ്ങും.

ഇതോടെ ഓര്‍ബിറ്ററില്‍നിന്നും വേര്‍പെടുന്ന ലാന്‍ഡറിനെ രണ്ടുതവണ ഭ്രമണ പഥത്തില്‍ മാറ്റംവരുത്തി ചന്ദ്രന്റെ ഏറ്റവും കുറഞ്ഞ 30 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണ പഥത്തിലെത്തിക്കണം. സോഫ്റ്റ് ലാന്‍ഡിങ് സാങ്കേതിക വിദ്യയിലൂടെ ചന്ദ്രന്റെ ഉപരിതലത്തിലിറങ്ങുന്ന ലാന്‍ഡറില്‍നിന്നും റോവര്‍ പുറത്തിറങ്ങി ഉപരിതലത്തില്‍ സഞ്ചരിച്ച് ഗവേഷണം നടത്തത്ത തരത്തിരലാണ് ദൗത്യം സജ്ജീകരിച്ചിരിക്കുന്നത്. 14 ദിവസമാണ് ലാന്‍ഡറിന്റെ ആയുസ്. 14 ദിവസം ചന്ദ്രോപരിതലത്തില്‍ സഞ്ചരിച്ച് റോവറും വിവരങ്ങള്‍ ശേഖരിക്കും.

Share this news

Leave a Reply

%d bloggers like this: