ചന്ദ്രനില്‍ മനുഷ്യന്‍ കാലുകുത്തിയതിന്റെ 50 വാര്‍ഷികത്തില്‍ ചന്ദ്രഗ്രഹണം ; ഇന്ന് അയര്‍ലണ്ടിലും ഗ്രഹണം ദൃശ്യമാകും

ഡബ്ലിന്‍ ; അയര്‍ലണ്ടില്‍ ഇന്ന് ഭാഗികമായ ചന്ദ്രഗ്രഹണം ദൃശ്യമാകും. വൈകിട്ട് ആയിരിക്കും ഇത് കാണാന്‍ കഴിയുക. രാത്രി 10.30 ഓടെ ഇത് അവസാനിക്കും. ചന്ദ്രനില്‍ കാലുകുത്തിയതിന്റെ 50 വാര്‍ഷികത്തില്‍ ചന്ദ്രഗ്രഹണം എത്തുന്നത് ഏറെ കൗതുകത്തോടെയാണ് ശാസ്ത്രലോകം നോക്കി കാണുന്നത്. ഇന്ന് രാജ്യത്തു പലയിടത്തും മഴ ഉണ്ടാകുമെങ്കിലും വൈകിട്ടോടെ ആകാശം മേഘങ്ങള്‍ മാറി ഗ്രഹണം ദൃശമാകുമെന്നാണ് കരുതുന്നത്.

അയര്‍ലണ്ടില്‍ തെക്കു -പടിഞ്ഞാറന്‍ ദിശയിലായിരിക്കും ഗ്രഹണം കൂടുതല്‍ കാണാന്‍ കഴിയുന്നത്. നഗ്‌നനേത്രങ്ങള്‍കൊണ്ട് ചന്ദ്രഗ്രഹണം കാണുന്നതുകൊണ്ടു യാതൊരു വിധ ദോഷങ്ങളും ഇല്ലെന്ന് അയര്‍ലണ്ടിലെ ജ്യോതിശാസ്ത്ര ഗവേഷണ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. അയര്‍ലണ്ടില്‍ ഇനി രണ്ടുവര്‍ഷത്തേക്ക് ചന്ദ്രഗ്രഹണം കാണാന്‍ കഴിയാത്തതിനാല്‍ ഈ അവസരം നഷ്ടപെടുത്തരുതെന്നു ഐറിഷ് അസ്ട്രോമി ഗവേഷണ സ്ഥാപനങ്ങള്‍ അറിയിച്ചു.

ഭൂമിയും, സൂര്യനും, ചന്ദ്രനും ഒരേ ദിശയില്‍ വരുമ്പോഴാണ് ഗ്രഹണം. ചന്ദ്രഗ്രഹണ സമയത്തു സൂര്യനും ചന്ദ്രനുമിടയിലായിരിക്കും ഭൂമി. ഭൂമിയെ പ്രദക്ഷിണം ചെയ്തുകൊണ്ടിരിക്കുന്ന ചന്ദ്രന്‍ ഭൂമിയുമായുള്ള ദിശയില്‍ സൂര്യനു നേരെ എതിര്‍ദിശയില്‍ വരുമ്പോഴാണു് ചന്ദ്രഗ്രഹണം ഉണ്ടാവുന്നതു്. വെളുത്തവാവ് ദിവസമായിരിക്കും ചന്ദ്രഗ്രഹണം നടക്കുക.

Share this news

Leave a Reply

%d bloggers like this: