ഗൗരിയും നമ്മളും

ഗൗരി ലങ്കേഷ് എന്നല്ല ആര് തന്നെ മരിച്ചാലും ബാധിക്കാത്ത ഒരു സമൂഹത്തിലാണ് നാമിന്നു ജീവിക്കുന്നത് .എന്നത്തേക്കാളും ഭീകരമായി മതവും ജാതിയും നമ്മെ ചുറ്റി വളഞ്ഞ കാലം .സവര്‍ണ ഫാസിസത്തത്തിന്റെ ഇരകളോ വ്യക്താക്കളോ എന്താണേലും നമ്മള്‍ ഹാപ്പിയാണ് ചുറ്റുവട്ടം അനുശാസിക്കുന്ന പുകച്ചുരുളുകളില്‍ ഒതുങ്ങി ഉള്‍വലിഞ്ഞു നില്‍ക്കുന്ന നമ്മള്‍ . എഴുത്ത് എന്നത് തന്നെ വ്യകതമായ ഒരു രാഷ്ട്രീയ പ്രവര്‍ത്തനമാണ് .ആണ്‍ പെണ്‍ വേര്തിരിവുകളുടെ കാലഘട്ടങ്ങളില്‍ പെണ്ണെഴുതുകള്‍ അതൊരു വരിയാണേലും നോവല്‍ ആണേലും ഒരു പ്രഖ്യാപനമാണ് ഞാന്‍ പെണ്ണാണ് അതില്‍ ഞാന്‍ അഭിമാനിക്കുന്നു എന്നത് . സന്ദര്‍ഭവും സാഹചര്യവും കൊണ്ട് ഗൗരിയും പ്രതികൂലഘട്ടങ്ങളോട് പൊരുതിയവളാണ് അതവരുടെ എഴുത്തിനെ മൂര്‍ച്ച കൂട്ടിയിട്ട ഉള്ളു .ഞങ്ങള്‍ നല്ല സുഹൃത്തുക്കളായിരുന്നു വിവാഹമോചനത്തിന് ശേഷവും ഒരു വീട്ടില്‍ സുഹൃത്തുക്കളെ പോലെ കഴിയാന്‍ സാധിച്ചിരുന്നു എന്ന് അവരുടെ മുന്‍ഭര്‍ത്താവ് എഴുതി വെയ്ക്കുമ്പോള്‍ അത് ഗൗരിയുടെ സ്ത്രീത്വത്തിന്റെ വിജയമാണ് .ഏഴു ബുള്ളെറ്റ് കളുടെ സ്ഥിരീകരണത്തില്‍ അവരുടെ മരണം ആക്രമികള്‍ ഉറപ്പിക്കുമ്പോള്‍ സത്യത്തില്‍ ആരാണ് വധിക്കപെടുന്നത് ആരാണ് പരാജയപ്പെടുന്നത് . .

മുന്‍പെങ്ങും കാണാത്ത വിധം ഫാസിസം അതിന്റെ പരമോന്നതയില്‍ എത്തി നില്‍ക്കുന്നു .ഹിന്ദു വാണെന്നു പറഞ്ഞു നായര്‍ പിന്‍തലമുറക്കാരുള്ള അന്തസ്സുള്ള നസ്രാണിയാണെന്നു പറഞ്ഞു നാം ഊറ്റം കൊള്ളുന്നു .ചോദ്യം ചെയ്യുന്നവരെ നിശ്ശബ്ദരാക്കാന്‍ കൂട്ട് നില്‍ക്കുന്നു .ഐസിസ് തീവ്രവാദികളെ തോല്‍പ്പിക്കും വിധം നമ്മള്‍ ശബ്ദിക്കുന്നവരെ അരിഞ്ഞു വീഴ്ത്തുന്നു

അയര്‍ലണ്ടിലെ സ്ഥിതി മറിച്ചൊന്നുമല്ല .ജാതി ചോദിക്കപ്പെടുന്നു നമ്മുടെ ആള്‍ക്കാര്‍ എന്നതു ഒരു ഐഡന്റിറ്റി ആയി മാറുന്നു .വൈദികര്‍ ഉള്‍പ്പെടുന്നവര്‍ തങ്ങളുടെ ഗ്രൂപ്പുകളെ സൃഷ്ടിക്കുന്നു .സംഘി ഓണവും അച്ചായന്‍ ക്രിസ്മസുകളും സാധാരണ സംഭവമാകുന്നു .മനുഷ്യരാണ് എന്നത് കേട്ട് കേള്‍വിയില്ലാത്ത പരിചയപെടുത്തലുകളാണ്

ഗൗരി ലങ്കേഷിനെ അറിയാത്തതു ഒരു തെറ്റല്ല പക്ഷെ നിങ്ങള്‍ ഉള്‍പ്പെടുന്ന സമൂഹത്തിലെ ആളുകളെ തിരിച്ചറിയാതെ പോകുന്നത് വലിയൊരു തെറ്റാവും അവരെ മതത്തിന്റെ പേരില്‍ തിരിച്ചറിയുന്നത് ആത്മഹത്യാപരവും .ഒരു സുഹൃത്ത് എഴുതിയത് വേദനയോടെ ഓര്‍ക്കുന്നു കേരളത്തില്‍ നിന്ന് ഒരു ഗൗരി ഉണ്ടാകില്ല .ശരിയാണത് .സ്വാതത്ര്യത്തിന്റെ പറുദീസയായ യൂറോപ്പില്‍ വന്നു ഗണേശ നിമജ്ജനവും പള്ളിപെരുന്നാളും കൂടി നമ്മള്‍ കാളവണ്ടി യുഗങ്ങളിലേക്കു അതിവേഗം കുതിക്കുകയാണ് . ഇതില്‍ എന്തെങ്കിലും നിങ്ങളുടെ മതത്തെ വൃണപ്പെടുത്തിയതായി പറഞ്ഞു എന്ന് തോന്നുന്നവര്‍ക്ക് ഇപ്പോഴെങ്കിലും ചികില്‍സിച്ചാല്‍ മാറുന്ന മത തീവ്രവാദമേ നിങ്ങളെ പിടിക്കൂടിയുട്ടുള്ളു ഒരായിരം കല്‍ബുര്‍ഗിമാരും ഗൗരികളും ഉയര്‍ന്നു വരട്ടെ

 

 

aswathy plackal

 

 

 

 

 

Share this news

Leave a Reply

%d bloggers like this: