ഗ്ലൂട്ടന്‍ അലര്‍ജിയുണ്ടോ? ‘ഗ്ലൂട്ടന്‍ ഫ്രീ’ ഉത്പന്നങ്ങളും ഒഴിവാക്കേണ്ടിവരും

ഡബ്ലിന്‍: നിങ്ങള്‍ക്ക് ഗ്ലൂട്ടന്‍ അലര്‍ജിയുണ്ടെങ്കില്‍ അല്ലെങ്കില്‍ വയരുമായി ബന്ധപ്പെട്ട അസുഖങ്ങളുണ്ടെങ്കില്‍ ഗ്ലൂട്ടന്‍ ഫ്രീ എന്ന ലേബലില്‍ വരുന്ന ചില ഉത്പന്നങ്ങളിലും ശ്രദ്ധ കൊടുക്കേണ്ടിവരും. കാരണം ഗ്ലൂട്ടന്‍ ഫ്രീ എന്ന ലേബലില്‍ വരുന്ന ഉത്പന്നങ്ങളില്‍ അനുവദനീയമായ തോതിലും കൂടുതല്‍ അളവില്‍ ഗ്ലൂട്ടന്‍ അടങ്ങിയിട്ടുണ്ടെന്നാണ് ഫുഡ് സേഫ്റ്റി അതോറിറ്റി മുന്നറിയിപ്പുനല്‍കുന്നത്.

ഒറിജിന്‍ സൂപ്പര്‍ഫുഡ് മിക്‌സ് എന്ന ഉത്പന്നത്തിലാണ് FASI പുതിയതായി ഗ്ലൂട്ടന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഗ്ലൂട്ടന്‍ ഫ്രീ എന്ന ലേബലിലാണ് ഈ ഉത്പന്നം മാര്‍ക്കറ്റില്‍ ഇറങ്ങുന്നത്.

ഒറിജിനല്‍ സൂപ്പര്‍ഫുഡ് മിക്‌സ് നിര്‍മ്മാണത്തിനുപയോഗിക്കുന്ന ബാര്‍ലിഗ്രാസ് പൗഡറിലാണ് ഗ്ലൂട്ടന്റെ സാന്നിദ്ധ്യം കണ്ടെത്തിയിരിക്കുന്നത്. ഗ്ലൂട്ടന്റെ സാന്നിദ്ധ്യം കണ്ടെത്തിയ ബാച്ച് നിര്‍മ്മാതാക്കളായ സൂപ്പര്‍ലൈഫ് ലിമിറ്റഡ് തിരിച്ചുവിളിച്ചു. 2016 ആഗസ്റ്റ് 8 വരെ ഉപയോഗിക്കാമെന്ന് ലേബല്‍ ചെയ്തിട്ടുള്ള 100 ഗ്രാമിന്റെയും 300 ഗ്രാമിന്റെയും പാക്കറ്റാണ് തിരിച്ചുവിളിച്ചിരിക്കുന്നത്.

-എജെ-

Share this news

Leave a Reply

%d bloggers like this: