‘ഗ്രേറ്റ് ഫാദര്‍’ ഏപ്രില്‍ 21 മുതല്‍ അയര്‍ലണ്ടില്‍ പ്രദര്‍ശനം ആരംഭിക്കുന്നു

ഗണ്ണുകള്‍ കഥ പറയുന്ന ബോംബെ കഥയല്ല ഗ്രേറ്റ് ഫാദര്‍….!സ്ലോ മോഷനും മാസ്സ് ഡയലോഗുകളും മാത്രമുള്ള ബിലാലിന്റെ രണ്ടാം വരവും അല്ല ഡേവിഡ് നൈനാന്‍…!!സ്വന്തം അച്ഛനെ സൂപ്പര്‍ ഹീറോ ആയി കാണാനുള്ള എല്ലാ മക്കളുടെയും ആഗ്രഹം കൊണ്ട് ഡേവിഡിന്റെ മകള്‍ പറയുന്ന പൊങ്ങച്ചങ്ങള്‍ ഒഴിച്ചു നിര്‍ത്തിയാല്‍ വരുന്നവരും പോകുന്നവരും നായകനെ പുകഴ്ത്തുന്ന ആറു തലയുള്ള അറുമുഖന്റെ വീര വാദ ഡയലോഗുകള്‍ കുത്തി കേറ്റിയ ഫാന്‍സ് മസാലയുമല്ല ഗ്രേറ്റ് ഫാദര്‍….ഒറ്റ വാക്കില്‍ ഒന്നാന്തരം ത്രില്ലര്‍..!! ഞെട്ടിപ്പിക്കുന്ന നല്ലൊരു ട്വിസ്റ്റോട് കൂടി അവസാനിക്കുന്ന നല്ല ത്രില്ലര്‍…!! സംവിധാന പരിചരണത്തില്‍ തഴക്കം വന്നൊരു കയ്യൊപ്പ്..!പല കാലങ്ങളിലായി പല വിജയ സിനിമകളുടെയും ഭാഗമായ സാമൂഹ്യ പ്രതിബദ്ധതയുള്ള വിഷയത്തെ മുഴുനീള ത്രില്ലര്‍ ചിത്രമായി അര്‍ഹിക്കുന്ന ഗൗരവത്തോടെ ഒരുക്കിയ ഹനീഫ് അധേനിക്ക് ആദ്യത്തെ കയ്യടി…ആദ്യ പകുതിയിലെ ഇമോഷണല്‍ രംഗങ്ങള്‍ക്കും, പ്രത്യേകിച്ചും കൈ വീശി എന്ന ഗാനം തുടങ്ങും മുന്നേ ഉള്ള സീനില്‍ കാര്‍ സ്റ്റീയറിങ്ങിന്റെ മുകളില്‍ വെച്ചു കൈ വിറയ്ക്കുന്ന രംഗമൊക്കെ അസാധ്യമാക്കിയ മമ്മൂക്കയ്ക്ക് അടുത്ത കയ്യടി.മമ്മൂക്കക്കൊപ്പം കട്ടക്ക് പിടിച്ചു നിന്ന ആര്യയും കയ്യടി അര്‍ഹിക്കുന്നു.ആരാധക ആരവങ്ങളില്‍ അവസാനിക്കേണ്ടതല്ല, മറിച്ച് എല്ലാ തരം പ്രേക്ഷകരും ഒഴുകിയെത്തി സ്വീകരിക്കേണ്ട സിനിമയാണ് ഗ്രേറ്റ് ഫാദര്‍.

Share this news

Leave a Reply

%d bloggers like this: