ഗ്രെറ്റര്‍ കൊച്ചിന്‍ ക്ലബിന്റെ നാലാമത് വാര്‍ഷികവും കുടുംബ സംഗമവും ഫെബ്രുവരി 16ന്

 

ഡബ്ലിന്‍: കേരളത്തിന്റെ വ്യാവസായീക തലസ്താനമായ കൊച്ചിയില്‍ നിന്നും അയര്‍ലന്‍ഡിലേയ്ക്ക് കുടിയേറിയ മലയാളിസമൂഹത്തിന്റെ സൗഹൃദകൂട്ടായ്മയായ ഗ്രെറ്റര്‍ കൊച്ചിന്‍ ക്ലബ് (Greater Cochin Club-GCC) യുടെ നാലാമത് വാര്‍ഷികവും Family Get-together ഫെബ്രുവരി 16നു നടത്തപ്പെടുന്നു.

കഴിഞ്ഞ വര്‍ഷങ്ങളിലേയ്ക്കാള്‍ കൂടുതല്‍ വര്‍ണ്ണശബളമായ ആഖോഷപരിപാടികളാണു ഈ വര്‍ഷം അണിയറയില്‍ ഒരുങ്ങുന്നത്. വാലന്റയിന്‍ സീസണ്‍ ആയതിനാല്‍ പ്രത്യേക തീം അനുസരിച്ചായിരിക്കും ഫെബ്രുവരി 16 വൈകുന്നേരത്തെ വേദിയും അതിധികളുടെ വസ്ത്രധാരണവും ഉള്‍പ്പെടുത്തുന്നത്.

അയര്‍ലന്‍ഡിലെ പ്രശസ്ത്മായ സാല്‍സാസെന്‍സേഷന്‍ ടിം അവതരിപ്പിക്കുന്ന സാല്‍സ ഡാന്‍സ് ആയിരിക്കും ഈ വര്‍ഷത്തെ പ്രധാന ആകര്‍ഷണം. DJ Darshan ന്റെ ലൈവ് ജാമിംഗ് സെഷന്‍, ലൈവ് DJ, കൊച്ചിന്‍ ക്ലബിലെ അംഗങ്ങളുടെ ലൈവ് മൂസിക്, സിനിമാറ്റിക് ഡാന്‍സ്, കുട്ടികളുടെ പ്രത്യേകം പരിപാടികള്‍ തുടങ്ങി കൊച്ചിയിലെ പ്രസിധമായ കാര്‍ണിവലിനെ അനുസ്മരിക്കും വിധ പരിപാടികള്‍ ആണു അണിയറയില്‍ ഈ വര്‍ഷത്തെയ്ക്കായി ഒരുങ്ങുന്നത്.

അയര്‍ലന്‍ഡിലെ വിവിധ കൗണ്ടികളില്‍ നിന്നും പങ്കെടുക്കുന്ന കുടുംബങ്ങള്‍ക്ക് മലയാളനാടിന്റെ സൗഹൃദം പങ്കുവെയ്ക്കുന്നതോടൊപ്പം, കേരളത്തനിമയുള്ള വിവിധയിനം ഭക്ഷണങ്ങളാണു വൈകുന്നേരത്തെയ്ക്ക് കരുതുന്നത്. കഴിഞ്ഞ വര്‍ഷം പോലെ ഇപ്രാവശ്യവും Crowne Plaza യാണു വേദിയായി ഒരുക്കുന്നത്. കൊച്ചിയില്‍ നിന്നുമുള്ള ആര്‍ക്കും ഈ ക്ലബില്‍ അംഗങ്ങളാകാനും നിബന്ധതയോടെ വാര്‍ഷികമീറ്റില്‍ പങ്കെടുക്കുവാനും സാധിക്കും എന്ന് GCC യ്ക്ക് വേണ്ടി ഭാരവാഹികള്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്കായ് ഈ നമ്പരുകളില്‍ ബന്ധപ്പെടുക:
Bobby Lewis: 0861025180
Shaji Chacko: 0876514440
Jibu: 0863756054
Sunil Francis: 0894233111

 

Share this news

Leave a Reply

%d bloggers like this: