ഗ്രീസ് പ്രധാനമന്ത്രി രാജി പ്രഖ്യാപിച്ചു

ഏതന്‍സ് : ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസ് രാജി പ്രഖ്യാപിക്കുകയും പുതിയ തെരഞ്ഞെടുപ്പ് നടത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. ഗ്രീസിന്റെ കടബാധ്യത കുറയ്ക്കാനും, കടങ്ങല്‍ തിരിച്ചടയ്ക്കാനുമായി രാജ്യത്ത് കടുത്ത സാമ്പത്തിക പരിഷ്‌കരണങ്ങല്‍ സിപ്രസ് കൊണ്ടുവന്ന സാഹചര്യത്തില്‍ ജനങ്ങള്‍ക്കൊപ്പം പാര്‍ട്ടി അനുയായികളില്‍ പലരും പ്രതിഷേധവുമായി രംഗത്തെത്തിയ സാഹചര്യത്തിലാണ് സിപ്രസ് തന്റെ രാജി സന്നദ്ധത അറിയിച്ചത്. വ്യാഴാഴ്ച രാജ്യത്തോട് അഭിസംബോധന ചെയ്ത് ടെലിവിഷനില്‍ നടത്തിയ പ്രസംഗത്തിലാണ് സിപ്രസ് തന്‍രെ നിലപാട് വ്യക്തമാക്കിയത്. സിപ്രസിന്റെ ഗവണ്‍മെന്റ് രാജി വെയ്ക്കുന്നതോടെ അടുത്ത തെരഞ്ഞെടുപ്പ് സെപ്റ്റംബര്‍ 20 ന് നടത്തപ്പെടുമെന്നാണ് ഗ്രീക്ക് മാധ്യമങ്ങള്‍ നല്കുന്ന സൂചന. അധികം വൈകാതെ തന്നെ ഗ്രീസിന്റെ പ്രസിഡന്റിനെ സമീപിച്ച് തന്റേയും തന്റെ സര്‍ക്കാരിന്‍രേയും രാജി സന്നദ്ധത അറിയിക്കാന്‍ പോവുകയാണെന്നും താന്‍ എന്തൊക്കെയാണ് ചെയ്തതെന്നുള്ള കാര്യങ്ങള്‍ കൂടി ഗ്രീസിലെ ജനങ്ങള്‍ക്ക് മനസ്സിലാക്കി കൊടുക്കുമെന്നും അതിനു ശേഷം അവരാണ് വീണ്ടും ഞങ്ങള്‍ക്ക് ഒരു അവസരം കൂടി തരണമോയെന്ന് ആലോചിക്കേണ്ടതെന്ന് പ്രധാനമന്ത്രി സിപ്രസ് വ്യക്തമാക്കി.

ഒരു കെയര്‍ടേക്കര്‍ ഗവണ്‍മെന്റിനെ ഗ്രീസിന്‍രെ ചുമതല ഏല്പ്പിച്ച ശേഷം തെരഞ്ഞെടുപ്പിലേക്ക് കടക്കാനാണ് തീരുമാനം. ECB യ്ക്ക് ഗ്രീസ് വാങ്ങിയ കടത്തിന്റെ നല്ലൊരു ശതമാനം പണം അടച്ചതിനു തൊട്ടു പിന്നാലെയാണ് രാജി സന്നദ്ധത അറിയിച്ച് സിപ്രസ് രംഗത്തെത്തിയത്. അടുത്ത മൂന്നു വര്‍ഷത്തിനുള്ളില്‍ കടമായി വാങ്ങിയ 86 ബില്ല്യണ്‍ യൂറോ തിരിച്ചടയ്ക്കണമെന്നാണ് ഗ്രീസിന് ലഭിച്ചിരിക്കുന്ന മുന്നറിയിപ്പ്. നിലവിലെ ഗവണ്‍മെന്റ് രാജിവെച്ച് പൊതുതെരഞ്ഞെടുപ്പ് നേരിടാന്‍ തയ്യാറെടുക്കുന്നതിനെ അനുകൂലിച്ച് യൂറോപ്യന്‍ കമ്മീഷന്‍ രംഗത്തെത്തി. സര്‍ക്കാര്‍ നടപ്പിലാക്കിയ കടശ്വാസ പദ്ധതികള്‍ ജനങ്ങല്‍ അംഗീകരിക്കാന്‍ തയ്യാറാണോയെന്ന് അടുത്ത തെരഞ്ഞെടുപ്പിലൂടെ അറിയാന്‍ സാധിക്കുമെന്നു കമ്മീഷന്‍ വിലയിരുത്തി. വ്യാഴാഴ്ച യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിലേക്ക് 3.4 ബില്ല്യണ്‍ യൂറോ ഗവണ്‍മെന്റ് തിരിച്ചടച്ചിരുന്നു. കാബിനറ്റ് അംഗങ്ങളുമായി നടത്തിയ കൂടികാഴ്ചകള്‍ക്കൊടുവിലാണ് സിപ്രസ് രാജിവെയ്ക്കാനുള്ള തീരുമാനം കൈകൊണ്ടത്. വെള്ളിയാഴ്ച നടന്ന പാര്‍ളമെന്റ് യോഗത്തില്‍ ഒന്നുകില്‍ ഗ്രീസിലുയര്‍ന്നു വരുന്ന സാമ്പത്തിക പ്രശ്‌നത്തെ നേരിടണമെന്നും അല്ലെങ്കില്‍ സര്‍ക്കാര്‍ പിന്‍മാറണമെന്നും ആവശ്യമുയര്‍ന്നിരുന്നു.

Share this news

Leave a Reply

%d bloggers like this: