ഗ്രീന്‍പീസ് ഇന്റര്‍നാഷണല്‍ പ്രവര്‍ത്തകന് ഇന്ത്യയില്‍ പ്രവേശനം നിഷേധിച്ചുവെന്ന് ആരോപണം

ന്യൂഡല്‍ഹി: ഗ്രീന്‍പീസ് ഇന്റര്‍നാഷണല്‍ സന്നദ്ധ പ്രവര്‍ത്തകന് ഇന്ത്യയില്‍ പ്രവേശനം നിഷേധിച്ചുവെന്ന് ആരോപണം. ഓസ്‌ട്രേലിയന്‍ പൗരനായ ആരണ്‍ ഗ്രേ ബ്ലോക്കിനാണ് പ്രവേശനം നിഷേധിച്ചത്.

ഇന്ത്യയില്‍ പ്രവര്‍ത്തകരുടെ യോഗത്തിനെത്തിയ ആരന്റെ പക്കല്‍ മതിയായ രേഖകള്‍ ഉണ്ടായിരുന്നിട്ടുകൂടിയാണ് ബംഗലൂരുവിലെ എമിഗ്രേഷന്‍ ഓഫീസര്‍ പ്രവേശനം അനുവദിക്കാതിരുന്നതെന്ന് ഗ്രീന്‍പീസ് ഇന്ത്യ അറിയിച്ചു.

ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുള്ള നടപടി തികച്ചും സേഛാധിപത്യപരമാണെന്നും കേന്ദ്ര ആഭ്യന്തരമന്ത്രാലയം ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്നാണ് തങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും ഗ്രീന്‍പീസ് ഇന്ത്യ ശപ്രാഗ്രാം ഡയറക്ടര്‍ ദിവ്യ രഘുനന്ദന്‍ പറഞ്ഞു.

നേരത്തെ ഗ്രീന്‍പീസ് ഇന്ത്യ പ്രവര്‍ത്തക പ്രിയ പിള്ളയുടെ ലണ്ടന്‍ സന്ദര്‍ശനം തടഞ്ഞ നടപടി വിവാദമായിരുന്നു.

Share this news

Leave a Reply

%d bloggers like this: