ഗ്രന്‍ഫെല്‍ ഫ്‌ലാറ്റ് തീപടത്തത്തിന് കാരണം ഫ്രിഡ്ജ്; അയര്‍ലന്റിലെ ഫ്രിഡ്ജ് ഫ്രീസര്‍ ഉപഭോക്താക്കള്‍ക്ക് മുന്നറിയിപ്പുമായി ഹോട്ട് പോയിന്റ് കമ്പനി

ലണ്ടനില്‍ ഗ്രന്‍ഫെല്‍ ഫ്‌ലാറ്റ് സമുച്ചയത്തില്‍ തീപിടിത്തമുണ്ടായത് ഒരു ഫ്‌ലാറ്റിലെ റഫ്രിജറേറ്ററില്‍ നിന്നാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഫ്രിഡ്ജ് ഫ്രീസര്‍ നിര്‍മ്മാതാക്കളായ ഹോട്ട് പോയിന്റ് അവരുടെ ഉപഭാക്താക്കള്‍ക്കായി മുന്നറിയിപ്പ് നോട്ടീസ് പുറപ്പെടുവിച്ചു. ഡബ്ലിന്‍ അഗ്‌നി സുരക്ഷാ വിഭാഗം ഈ മുന്നറിയിപ്പ് അയര്‍ലന്റിലെ ഉപഭോക്താക്കളുടെ അറിവിനായി ഓണ്‍ലൈനില്‍ പോസ്റ്റ് ചെയ്തത്.

മാര്‍ച്ച് 2006 നും ജൂലായ് 2009 നും ഇടയില്‍ നിര്‍മിച്ച ഹോട്ട് പോയിന്റ് ബ്രാന്‍ഡഡ് വീട്ടുപകരണങ്ങള്‍ ഉപയോഗിക്കുന്നവര്‍ക്കാണ് കമ്പനി മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. ഗ്രെന്‍ഫില്‍ ഫ്‌ളാറ്റിലെ തീപിടുത്തം ആരംഭിച്ചത് ഹോട്ട് പോയിന്റ് FF175BP എന്ന ഉപകരണത്തില്‍ നിന്നാണ് മെട്രോപൊളിറ്റന്‍ ഡിറ്റക്റ്റീവ് സൂപ്രണ്ട് ഫിയോണ മക്കോര്‍മാക്ക് വ്യക്തമാക്കിയിരുന്നു.

ഉപഭോക്താക്കള്‍ക്ക് അവരുടെ റഫ്രിജറേറ്റര്‍ സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതാണോ എന്ന് പരിശോധിക്കാവുന്നതാണെന്ന് നോട്ടീസില്‍ വ്യക്തമാക്കുന്നു. FF175BP (white), FF175BG (graphite) എന്നീ മോഡലുകളിലാണ് സുരക്ഷാ പ്രശനം ഉള്ളത്. നിങ്ങളുടെ മോഡലും സീരിയല്‍ നമ്പറും പരിശോധിക്കുക, സാധാരണയായി സാലഡ് കണ്ടെയ്‌നറിന്റെ പിന്നിലുള്ള സ്‌റിക്കറില്‍ ഇത് രേഖപ്പെടുത്തിയിട്ടുണ്ടാകും. അല്ലെങ്കില്‍ നിങ്ങളുടെ അപ്ലൈയന്‍സിന്റെ ചുവടെയുള്ള മോഡല്‍ ഡാറ്റ ലേബലില്‍ നോക്കുക. മേല്‍പറഞ്ഞ മോഡലുകളാണെങ്കില്‍ ഹോട്ട് പോയിന്റ് സൈറ്റിലെ ഓണ്‍ലൈന്‍ അപേക്ഷ ഫോറം പൂരിപ്പിച്ച് നല്‍കുക. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുന്നതുവരെ കാത്തിരിക്കാനും കമ്പനി അധികൃതര്‍ അഭ്യര്‍ത്ഥിക്കുന്നു.

 
എ എം

Share this news

Leave a Reply

%d bloggers like this: