ഗോ എഹെഡില്‍ ഡ്രൈവര്‍ ഉള്‍പ്പെടെ ഉള്ള തസ്തികകളിലേക്ക് ഉദ്യോഗാര്‍ത്ഥികളെ ആവശ്യമുണ്ട്; ഓവര്‍ ടൈമില്‍ അധിക ശമ്പളം ഉള്‍പ്പെടെ വര്‍ഷം 32,000 യൂറോ സമ്പാദിക്കാം

ഡബ്ലിന്‍: ഡബ്ലിനില്‍ ബസ് ഓടിക്കാന്‍ കരാറില്‍ ഒപ്പു വെച്ച യു.കെ ട്രാന്‍സ്പോര്‍ട്ട് കമ്പനി ഗോ എഹെഡില്‍ അവസരങ്ങള്‍. ബസ് ഡ്രൈവര്‍, എന്‍ജിനീയര്‍, മെക്കാനിക്കുകള്‍, പ്ലാനേഴ്സ്, അഡ്മിനിസ്‌ട്രേറ്റിവ് സ്റ്റാഫുകള്‍ തുടങ്ങിയ വിഭാഗങ്ങളിലായി 425 ഒഴിവുകളാണ് നിലവിലുള്ളത്. ഇതില്‍ 350 എണ്ണം ഡ്രൈവര്‍ തസ്തികകളിലേക്കാണ്.

ഔട്ടര്‍ ഡബ്ലിന്‍ മെട്രോപൊളിറ്റന്‍ മേഖലയിലാണ് ഗോ എഹെഡ് ബസുകള്‍ ഓടിക്കുകയെന്ന് മാനേജിങ് ഡയറക്ടര്‍ എസ്.വില്‍സ് അറിയിച്ചു. ഈ വര്‍ഷം സെപ്റ്റംബറോടെ ഈ റോട്ടുകളില്‍ ബസുകള്‍ ഓടിക്കാന്‍ ആകുമെന്നാണ് കമ്പനിയുടെ പ്രതീക്ഷ. ഡ്രൈവര്‍ തസ്തികകളിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് വര്‍ഷം 32,000 യൂറോ പ്രതിഫലം ലഭിക്കും; മാത്രമല്ല ഓവര്‍ ടൈം ജോലിക്ക് അധിക ശമ്പളവും ലഭ്യമാവും.

ഡികെ

Share this news

Leave a Reply

%d bloggers like this: