ഗോവയെ കീഴടക്കി ചെന്നൈ ഐഎസ്എല്‍ കപ്പുയര്‍ത്തി

മഡ്ഗാവ് : നാടകീയ ക്ലൈമാക്‌സിലൂടെ ഗോവയുടെ നെഞ്ചില്‍ ചവുട്ടി ചെന്നൈ രണ്ടാം ഐഎസ്എല്‍ കിരീടം സ്വന്തമാക്കി. ഇരു ടീമുകളേയും പ്രോത്സാഹിപ്പിക്കാന്‍ വന്‍ താരസാനിധ്യമാണ് സ്റ്റേഡിയത്തില്‍ കണ്ടത്. വിജയം കയ്പ്പിടിയിലൊതുക്കിയെന്നു തോന്നിച്ചെങ്കിലും ഗോവയുടെ വിജയം വഴുതിപ്പോയത് പെട്ടെന്നായിരുന്നു. സ്റ്റീവന്‍ മെന്‍ഡോസയുടെ ചിറകിലേറി ചെന്നൈയില്‍ എഫ്‌സി കീരീട ജേതാക്കളായി. ഗോവയെ 2 നെതിരെ 3 ഗോളുകള്‍ക്കാണ് ചെന്നൈ തകര്‍ത്തുവിട്ടത്. ആദ്യ പകുതിയില്‍ ഗോള്‍ ഒഴിഞ്ഞു നിന്നപ്പോള്‍ രണ്ടാം പകുതിയില്‍ അവസാന നിമിഷം വരെ പിറന്നത് 5 ഗോളുകള്‍.

ഹോം ഗ്രൗണ്ട് എന്ന ആനുകൂല്യം ഗോവയ്ക്കുണ്ടായിരുന്നു. തങ്ങളുടെ ടീമിന് ഊര്‍ജം നല്കാന്‍ 18,000 ല്‍ അധികം കാളികളാണ് എത്തിയത്. എന്നാല്‍ സീക്കോയുടെ ടീമിന് വിജയം കുറിച്ച് കപ്പുയര്‍ത്താന്‍ സാധിച്ചില്ല. തുടക്കം മുതല്‍ ഇരു ടീമുകളും നന്നായി കളിച്ചെങ്കിലും ഗോളുകള്‍ വീണിരുന്നില്ല. രണ്ടാം പകുതിയില്‍ ഇരു ടീമുകളും ഊര്‍ജം വീണ്ടെടുത്ത് മൈതാനത്തിറങ്ങിയതോടെ ശരിക്കുമൊരങ്കത്തിനരങ്ങൊരുങ്ങുകയായിരുന്നു.

ഗോവന്‍ പെനല്‍റ്റി ബോക്‌സില്‍ മെന്‍ഡോസയെ വീഴ്ത്തിയതിന് പെനല്‍റ്റി വിധിച്ചതോടെയാണ് കളിഗതി മാറിയത്. കിക്ക് എടുത്തത് ബ്രൂണോ പെലിസാരി ആദ്യം ലക്ഷ്യം തെറ്റിയെങ്കിലും ഗോളി കട്ടിമണി തട്ടിയകറ്റിയ പന്ത് പെല്ലിസാരിയുടെ കാലില്‍ തന്നെ വന്നു. ആദ്യഗോള്‍! ചെന്നൈ മുന്നില്‍. തൊട്ടടുത്ത നിമിഷങ്ങളില്‍ പൊരുതി കളിച്ച ഗോവയ്ക്ക് ഹൈക്കിപ്പ് സമനില ഗോള്‍ സമ്മാനിച്ചു. മെന്‍ഡോസ വീണ്ടും പെനല്‍റ്റി ബോക്‌സില്‍ വീണ്ടും വീണു. വീണ്ടും പെനല്‍റ്റി.. കിക്കെടുക്കുന്നത് ടോപ്പ് സ്‌കോറര്‍ മെന്‍ഡോസ. ഗോള്‍ എന്നുറപ്പിച്ചെടുത്ത പെനല്‍റ്റി കട്ടിമണിയുടെ ആത്മവിശ്വാസത്തിനു മുന്നില്‍ തോറ്റുമടങ്ങി. ഗോവ കാണികളുടെ ആശ്വാസവും ആഘോഷവും സ്‌റ്റേഡിയമൊന്നാകെ നിറഞ്ഞു.

ജോഫ്രെ 87-ാം മിനിറ്റില്‍ ചെന്നൈയുടെ വലതുളച്ചു വിജയം ഗോവയ്‌ക്കെന്നു ഉറക്കെ പറഞ്ഞു. എന്നാല്‍ ആ സന്തോഷത്തിന് അധിക ആയുസ് മെന്‍ഡോസ എന്ന സ്റ്റാര്‍ സ്‌ട്രൈക്കര്‍ നല്കിയില്ല. ഗോവന്‍ ബോക്‌സിലേക്ക് ഉയര്‍ന്നു പൊങ്ങിയ പന്തിലേക്ക് കട്ടിമണിയും മെന്‍ഡോസയും ഒരുപോലെ ഉയര്‍ന്നു ചാടി. കട്ടിമണിയുടെ കൈതട്ടി പന്ത് പുറകോട്ട്. ചെന്നൈക്ക് ഗോവന്‍ സമ്മാനം. സമനില. കലാശക്കൊട്ട് അതിഗംഭീരം. 90 മിനിറ്റിനു ശേഷവും ആക്രമിച്ചു കയറിയ മെന്‍ഡോസയെ തടുക്കാന്‍ ഗോവന്‍ പ്രതിരോധത്തിനായില്ല. വിജയം അരക്കിട്ടുറപ്പിച്ച് മെന്‍ഡോസ ജഴ്‌സിയൂരി മൈതാനം ചുറ്റിക്കറങ്ങി. ഗോവന്‍ കാണികളുടെ മുഖത്ത് നിരാശ.

ഡി

Share this news

Leave a Reply

%d bloggers like this: